നീ​റ്റ് പരീക്ഷ ഓൺലൈനിൽ, സ്വന്തം ജില്ലയിൽ പരീക്ഷാകേന്ദ്രം; എൻ.ടി.എ പരിഷ്‍കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള എ​ൻ.​ടി.​എ​യു​ടെ പ​രീ​ക്ഷ ന​ട​ത്തി​പ്പ് പ​രി​ഷ്‍കാ​രം സം​ബ​ന്ധി​ച്ച് കേ​ന്ദ്രം നി​യോ​ഗി​ച്ച സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ആ​ൾ​മാ​റാ​ട്ടം ത​ട​യാ​ൻ ഡി​ജി​റ്റ​ൽ രീ​തി​യി​ൽ പ​രീ​ക്ഷ, പ​ല​ത​ല​ത്തി​ലു​ള്ള പ​രീ​ക്ഷ, പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​തി​ലെ ന​യം, സു​ര​ക്ഷി​ത പ​രീ​ക്ഷ കേ​ന്ദ്രം ഒ​രു​ക്ക​ൽ, വി​ദൂ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ മേ​ധാ​വി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. നീ​റ്റ് -യു.​ജി, യു.​ജി.​സി നെ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കേ​ന്ദ്രം ജൂ​ലൈ​യി​ൽ എ​ൻ.​ടി.​എ പ​രീ​ക്ഷ ന​ട​ത്തി​പ്പ് ഭാ​വി​യി​ൽ പ്ര​ശ്ന​ര​ഹി​ത​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ:

  • പ​ര​മ്പ​രാ​ഗ​ത എ​ഴു​ത്തു പ​രീ​ക്ഷ മാ​റ്റി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത രീ​തി​യി​ലേ​ക്ക് മാ​റ​ണം. ഇ​തി​നു​ള്ള നെ​റ്റ്‍വ​ർ​ക്ക്, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ, മ​തി​യാ​യ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​കാം.
  • വ്യോ​മ​മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ‘ഡി​ജി-​യാ​ത്ര’ പോ​ലെ ‘ഡി​ജി-​എ​ക്സാം’ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം. ഇ​തു​വ​ഴി ആ​ൾ​മാ​റാ​ട്ടം ത​ട​യാം. അ​പേ​ക്ഷി​ച്ച ആ​ൾ​ത​ന്നെ​യാ​ണ് പ​രീ​ക്ഷ​ക്കെ​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ല​വി​ധ പ​രി​ശോ​ധ​ന​ക​ൾ. ഇ​തി​ന് ആ​ധാ​റും ബ​യോ​മെ​ട്രി​ക്സും എ.​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യ ഡേ​റ്റ വി​ശ​ക​ല​ന​വും.
  • എ​ൻ.​ടി.​എ ഘ​ട​ന മാ​റ്റ​ണം. ഇ​തി​നാ​യി സാ​​ങ്കേ​തി​ക​വി​ദ്യ മു​ത​ൽ നി​രീ​ക്ഷ​ണം​വ​രെ​യു​ള്ള 10 പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ. എ​ൻ.​ടി.​എ​ക്ക് അ​ധി​കാ​ര​വും കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യു​ന്ന​തു​മാ​യ ഭ​ര​ണ​സ​മി​തി വേ​ണം. അ​തി​ന്റെ ഓ​ഡി​റ്റ്, നൈ​തി​ക​ത, സു​താ​ര്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്ന് സ​ബ് ക​മ്മി​റ്റി​ക​ളും വേ​ണം.
  • പ​ല ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള പ​രീ​ക്ഷ. ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​രു​ള്ള പ​രീ​ക്ഷ​ക​ളി​ൽ ഇ​ത് അ​നു​പേ​ക്ഷ​ണീ​യ​മാ​ണ്. പ​ല ത​ല​ത്തി​ലാ​യു​ള്ള പ​രീ​ക്ഷ ‘നീ​റ്റ്-​യു.​ജി’​ക്ക് പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. ഓ​രോ ഘ​ട്ട​ത്തി​ലു​മു​ള്ള റാ​ങ്കി​ങ്ങും പ​രീ​ക്ഷ എ​ഴു​താ​വു​ന്ന ത​വ​ണ​ക​ളും മ​റ്റും പ​രി​ഗ​ണി​ക്കാം. ന​ല്ല പേ​രു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചു​രു​ങ്ങി​യ​ത് 1000 സു​ര​ക്ഷി​ത പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത് എ​ൻ.​ടി.​എ ല​ക്ഷ്യ​മി​ട​ണം. പ​രീ​ക്ഷാ​ർ​ഥി​ക്ക് അ​വ​ര​വ​രു​ടെ ജി​ല്ല​ക​ളി​ൽ​ത​ന്നെ കേ​ന്ദ്രം ല​ഭ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം.
  • ചോ​ദ്യ​പേ​പ്പ​ർ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ. ഓ​രോ ജി​ല്ല​യി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ. വി​ദൂ​ര​വും ഒ​റ്റ​പ്പെ​ട്ട​തു​മാ​യി ജി​ല്ല​ക​ൾ​ക്കാ​യി മൊ​ബൈ​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. ഇ​തി​നാ​യി ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഇ​തി​ൽ സു​ര​ക്ഷി​ത​മാ​യ സെ​ർ​വ​റു​ക​ൾ ഉ​ണ്ടാ​ക​ണം. അ​ത് ക​മാ​ൻ​ഡ് സെ​ന്റ​റു​മാ​യി ബ​ന്ധ​മു​ള്ള​താ​ക​ണം.
  • യു.​ജി ത​ല പ്ര​വേ​ശ​നം ഒ​രേ​രൂ​പ​ത്തി​ലു​ള്ള​തും ല​ളി​ത​വു​മാ​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ, പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ, പ്രാ​യ​പ​രി​ധി, പ്ല​സ് ടു ​മാ​ർ​ക്ക് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഒ​രേ മാ​ന​ദ​ണ്ഡം സ്വീ​ക​രി​ക്കു​ന്ന​തും ന​ന്നാ​കും.

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ വില കുറയും

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഏ​താ​നും ക്ലാ​സു​ക​ളി​ലെ എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ല കു​റ​യു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. പു​തി​യ ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട്പ്ര​കാ​ര​മു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2026 -27 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഒ​മ്പ​തു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​രി​ഷ്‍ക​രി​ക്കു​ം. നി​ല​വി​ൽ എ​ൻ.​സി.​ഇ.​ആ​ർ.​ടി അ​ഞ്ചു​കോ​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് അ​ച്ച​ടി​ക്കു​ന്ന​ത്. ഇ​ത് 15 കോ​ടി​യാ​യി ഉ​യ​ർ​ത്തും. ഇ​ത് വി​ല കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - NTA reform committee suggests Reforms on Examination Process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.