കേരളത്തിലെ രണ്ട് ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ദാക്കി

കൊച്ചി : രണ്ട് ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ദാക്കി. എറണാകുളം പടിയാര്‍ മെമ്മോറിയല്‍ കോളജ്, തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് കോളജുകള്‍ക്കെതിരെയാണ് നടപടി.

നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയാണ് ഇക്കാര്യം ഹൈകോടതിയെ  അറിയിച്ചത്. ബി.എച്ച്.എം.എസ് കോഴ്സിലേക്ക് രണ്ട് കോളജുകളും നടത്തിയ അഡ്മിഷനുകൾ റദ്ദാക്കി.

പൊതുവായ കൗൺസിലിങ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയാണ് നടപടി. രണ്ട് കോളജുകളും പിഴയും ഒടുക്കണം.  

Tags:    
News Summary - Admission process in two homeopathy colleges in Kerala cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.