ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) തിരുവനന്തപുരം തൈക്കാട് ബ്രാഞ്ചിൽ സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകൾ ജനുവരി ഒന്നിന് ആരംഭിക്കും. താൽപര്യമുള്ളവർക്ക് ബ്രാഞ്ചുമായി ബന്ധപ്പെടാം.
അടുത്ത സി.എ ഫൗണ്ടേഷൻ പരീക്ഷ 2025 ജൂണിൽ നടക്കും. പ്ലസ് ടു പാസായവർക്ക് കോഴ്സിൽ ചേരാം. സി.എ ഇന്റർമീഡിയറ്റ് പരീക്ഷ സെപ്റ്റംബറിലാണ്. ഫസ്റ്റ്ക്ലാസ് ബീരുദക്കാർക്കും 55 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം ബിരുദക്കാർക്കും മറ്റും കോഴ്സിന് ചേരാവുന്നതാണ്. പരീക്ഷ തുടങ്ങുന്നതിന് എട്ടുമാസം മുമ്പ് രജിസ്റ്റർ ചെയ്തിരിക്കണം. എട്ടുമാസത്തെ കോച്ചിങ് ക്ലാസിന് 45,000 രൂപയാണ് ഫീസ്.
തിങ്കൾ മുതൽ ശനി വരെ 10 മുതൽ അഞ്ചുവരെയാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾ www.thiruvananthapuramicai.org. www.icai എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് 0471-2323789, 8281848909 എന്നീ ഫോൺ നമ്പറുകളിലും trivandrum@icai.org ഇ-മെയിലിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.