തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്ററുകളായ ഗവ. കോളജ് മലപ്പുറം, സെന്റ് തോമസ് കോളജ് തൃശൂര്‍ എന്നിവിടങ്ങളില്‍ 16 ന് നടത്താനിരുന്ന 2023 അഡ്മിഷൻ ബി.എ/ ബി.കോം/ ബി.ബി.എ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 17 മുതല്‍ ക്ലാസുകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. മറ്റു സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ (ഐ.ഇ.ടി) ഒന്നാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി എട്ടു വരെയും 180 രൂപ പിഴയോടെ ജനുവരി പത്തു വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷന് - ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്- യു.ജി) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്- യു.ജി) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2021 പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്- യു.ജി) ബി.എ/ ബി.എസ് സി/ ബി. കോം/ ബി.ബി.എ/ ബി.എ അഫ്ദലുല്‍ ഉലമ റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024, ബി.എ മള്‍ട്ടിമീഡിയ റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) ബി.എ/ ബി.എസ് സി/ ബി. കോം/ ബി.ബി.എ/ ബി.എ അഫ്ദലുല്‍ ഉലമ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024 പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ - എല്‍.എല്‍.ബി (ഹോണേഴ്സ്) ഡിസംബര്‍ 2023, അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി ബിരുദം (മൂന്ന് വര്‍ഷം) മേയ് 2023 സേവ് എ ഇയര്‍ (സേ) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം എല്‍.എല്‍.ബി (ഹോണേഴ്സ്) ഒക്ടോബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ മലയാളം റെഗുലര്‍ നവംബര്‍ 2023, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജനുവരി മൂന്നിന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ എം.എ മലയാളം റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജനുവരി മൂന്നിന് തുടങ്ങും
രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.ബി.സി.എസ്.എസ്-യു.ജി) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023, നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്- യു.ജി) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി രണ്ട് വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.