തിരുവനന്തപുരം: ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ഒ.ഇ.സി, ഒ.ബി.സി (എച്ച്), എസ്.ഇ.ബി.സി വിഭാഗങ്ങളുടെ 2021-22 മുതൽ ഈ വർഷംവരെയുള്ള പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തിൽ ആകെ 358 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ബജറ്റ് വിഹിതം 40 കോടി രൂപയായിരുന്നു.
ഇതിനൊപ്പം 18 കോടി രൂപകൂടി അധികധനാനുമതിയായി നൽകി. 100 കോടി രൂപ ഉപധനാഭ്യർത്ഥന വഴിയും അനുവദിച്ചു. ഇതിന്റെ തുടർച്ചയായാണ് മുൻവർഷങ്ങളിലേതടക്കം കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.