തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബി.എ/ ബി.എസ്.സി/ ബി.കോം (2018 പ്രവേശനം) ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ അവരുടെ പ്രോജക്ട് വര്‍ക്കുകള്‍ ആറാം സെമസ്റ്റര്‍ പരീക്ഷ രജിസ്ട്രേഷന് പ്രിന്റൗട്ട് സഹിതം 25നു മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യാലയത്തില്‍ ലഭ്യമാക്കണം.
വിലാസം: ദ ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, പിന്: 673 635, ഫോണ്‍: 0494 2400288, 2407356.
കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗത്തിന് കീഴില്‍ എം.എ അറബിക്, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി, എം.എ ഹിന്ദി, എം.എ ഫിലോസഫി, എം.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.എ സംസ്കൃതം, എം.എ സോഷ്യോളജി, എം.കോം, എം.എസ്.സി മാത്തമാറ്റിക്സ് പി.ജി പ്രോഗ്രാമുകള്‍ക്ക് 2020ല്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ 2022 (ഡിസ്റ്റന്‍സ് മോഡ്) പ്രവേശനത്തിനൊപ്പം പ്രൈവറ്റ് രജിസ്ട്രേഷന് മോഡില്‍ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം നേടി പഠനം തുടരാം.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്/ മാർക്ക് ലിസ്റ്റ് എന്നിവയും അവയുടെ പകര്‍പ്പുകളും, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ നല്കിയ ഐഡന്റിറ്റി കാര്‍ഡ്, പുനഃപ്രവേശന ഫീസായ 815 രൂപ അടച്ച ചലാന്‍ രസീത് എന്നിവ സഹിതം സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷനില്‍ വന്ന് പുനഃപ്രവേശം നേടാം.
പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 100 രൂപ പിഴയോടെ 19 വരെയും 500 രൂപ അധിക പിഴയോടെ 24 വരെയും പുനഃപ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
സര്‍വകലാശാല കാമ്പസില്‍ 14ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.എ/ ബി.എസ്.സി/ ബി.സി.എ/ ബി.കോം/ ബി.ബി.എ (സി.സി.എസ്.എസ് -യു.ജി 2009 മുതല്‍ 2013 വരെ പ്രവേശനം) ഏപ്രില്‍ 2021 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
നാലാം സെമസ്റ്റര്‍ ബി.കോം/ ബി.ബി.എ (സി.ബി.സി.എസ്.എസ് -യു.ജി 2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.