കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ/ ബി.കോം/ ബി.ബി.എ (സി.ബി.സി.എസ്.എസ് 2022 പ്രവേശനം) വിദ്യാര്‍ഥികൾക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ മാര്‍ച്ച് ഒമ്പതിന് തുടങ്ങും. വിദ്യാര്‍ഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്സൈറ്റില്‍ (https://sde.uoc.ac.in). ഫോണ്‍: 0494-2400288, 2407356.
അഫിലിയേറ്റഡ് കോളജുകളിലെ 2021 പ്രവേശനം നേടിയ യു.ജി വിദ്യാര്‍ഥികളുടെ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാം. ഇതിനുള്ള ഗ്രേസ് മാര്‍ക്ക് മാനേജ്മന്റ് സിസ്റ്റം 19 മുതല്‍ സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ ലഭ്യമാകും. അവസാന തീയതി ഫെബ്രുവരി 29.
കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ പിഎച്ച്.ഡി പ്രവേശനത്തിനു വേണ്ടി ഫെബ്രുവരി 15നു മുമ്പ് റിപ്പോര്‍ട്ട് ചെയ്തവര്‍ 22ന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം.
രസതന്ത്ര പഠനവകുപ്പില്‍ പിഎച്ച്.ഡി പ്രവേശനം നേടുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ശേഷം പഠനവകുപ്പില്‍ ഹാജരായവര്‍ക്കുള്ള അഭിമുഖം 22ന് രാവിലെ 10.30ന് പഠന വകുപ്പില്‍ നടക്കും. യോഗ്യരായവര്‍ രേഖകള്‍ സഹിതം ഹാജരാകണം.
അഞ്ചാം സെമസ്റ്റര്‍ വിവിധ ബി.വോക് (സി.ബി.സി.എസ്.എസ്-വി-യു.ജി 2018 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 13ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ വിവിധ ബി.വോക് (സി.ബി.സി.എസ്.എസ്-വി-യു.ജി) നവംബര്‍ 2023 (2022 & 2023 പ്രവേശനം) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2022 (2017 മുതല്‍ 2021 വരെ പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ ഒന്നിന് തുടങ്ങും.
എസ്.ഡി.ഇ/ പ്രൈവറ്റ് രജിസ്ട്രേഷന് ആറാം സെമസ്റ്റര്‍ വിവിധ ബി.എ (സി.ബി.സി.എസ്.എസ്-യു.ജി 2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 13ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
എസ്.ഡി.ഇ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ് 2013 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി (2020 പ്രവേശനം) മേയ് 2023 സേ പരീക്ഷയുടെയും ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ് 2018 പ്രവേശനം) ഡിസംബര്‍ 2023 സേ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ/ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.