ഐ.ഐ.ടിയിൽ ഡുവൽ ഡിഗ്രി ചെയ്യുന്ന വിദ്യാർഥി തമാശക്ക് പോയി എഴുതിയതായിരുന്നു ഗേറ്റ്(ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷ. എന്നാൽ ഫലം വന്നപ്പോൾ 18ാം റാങ്ക് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ്. ഗേറ്റ് പരീക്ഷയിലെ മികച്ച റാങ്ക് ഐ.ഐ.ടികളിൽ എം.ടെക് പ്രവേശനത്തിന് വലിയ യോഗ്യതയാണ്.
വെറുമൊരു തമാശക്ക് എന്ന് പറഞ്ഞ് വിദ്യാർഥി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'ഗേറ്റ് പരീക്ഷയുടെ ഫലം വന്നു, എനിക്ക് 18ാം റാങ്ക് ലഭിച്ചു. ഇത് നല്ലതുതന്നെ,എന്നാൽ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.'-എന്നും വിദ്യാർഥി കുറിച്ചിട്ടുണ്ട്.
ഐ.ഐ.ടിയിൽ ഡുവൽ ഡിഗ്രിക്ക് ചേർന്നതുകൊണ്ട് വെറുതെ പോയി ഗേറ്റ് പരീക്ഷ എഴുതിയതായിരുന്നു. പോസ്റ്റ് വളരെ വേഗമാണ് നെറ്റിസൺസ് ഏറ്റെടുത്തത്. വിദ്യാർഥിയുടെ മികവിനെ പലരും പുകഴ്ത്തി. ബിരുദം പൂർത്തിയാക്കാത്ത ഒരാൾക്ക് ഐ.ഐ.ടിയിൽ എം.ടെക് പഠിക്കാൻ ഇതുകൊണ്ട് കാര്യമുണ്ടോ എന്ന് ചിലർ ചോദിച്ചു.
എന്നാൽ ഗേറ്റ് പരീക്ഷയിൽ റാങ്ക് നേടുക എന്നത് ചില്ലറക്കാര്യമല്ലെന്ന് മറ്റൊരാൾ കുറിച്ചു. ബി.ടെക് സെമസ്റ്ററുകൾക്കിടയിൽ ഗേറ്റിന് തയാറെടുപ്പ് നടത്തി 10 മുതൽ 20 വരെ റാങ്കുകൾ നേടിയവരെ അറിയാമെന്നും അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ആ വിജയമെന്നും മറ്റൊരാൾ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് റൂർഖി ഐ.ഐ.ടി ഗേറ്റ് 2025 ഫലം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.