കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് എജുക്കേഷന് (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) കീഴിൽ ബി.എ അഫ്ദലുൽ ഉലമ, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.കോം & ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2019, 2021 & 2022 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത സി.ഡി.ഒ.ഇ (മുൻ എസ്.ഡി.ഇ.) വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ മാർച്ച് 25 വരെയും 100 രൂപ പിഴയോടെ 30 വരെയും 500 രൂപ അധിക പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം. ഫോൺ : 0494-2400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. (www.sde.uoc.ac.in > Notification)
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളജുകളിൽ ബി.എ അഫ്ദലുൽ ഉലമ, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.കോം & ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2019 മുതൽ 2023 വരെ വർഷങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് സെന്റർ ഫോർ ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് എജുക്കേഷൻ (മുൻ എസ്.ഡി.ഇ) വഴി രണ്ടാം സെമസ്റ്ററിൽ (യു.ജി-സി.ബി.സി.എസ്.എസ് 2023 പ്രവേശനം) ചേർന്ന് പഠനം തുടരാം. ഓൺലൈനായി പിഴ കൂടാതെ മാർച്ച് 25 വരെയും 100 രൂപ പിഴയോടെ 30 വരെയും 500 രൂപ അധിക പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം. ഫോൺ: 0494-2400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. (www.sde.uoc.ac.in > Notification)
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ ബി.എ / ബി.എ അഫ്ദലുൽ ഉലമ (സി.ബി.സി.എസ്.എസ്-യു.ജി) നവംബർ 2023 റെഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാത്ത 2023 പ്രവേശനം വിദ്യാർഥികൾക്ക് ഓൺലൈനായി ടോക്കൺ രജിസ്ട്രേഷൻ ചെയ്യാം. ലിങ്ക് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ്- 2595.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ ബി.കോം / ബി.ബി.എ (സി.ബി.സി.എസ്.എസ്) നവംബർ 2023 റെഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാത്ത 2023 പ്രവേശനം വിദ്യാർഥികൾക്ക് ഓൺലൈനായി ടോക്കൺ രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ ഫീസ്: ബി.കോം - 2595, ബി.ബി.എ - 2995.
തൃശൂർ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്ററിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് (എം.ടി.എ) (സി.സി.എസ്.എസ്-പി.ജി) രണ്ടാം സെമസ്റ്റർ (2020 മുതൽ 2022 വരെ പ്രവേശനം), നാലാം സെമസ്റ്റർ (2020 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 180 രൂപ പിഴയോടെ 26 വരെയും ഓൺലൈനായി അപേക്ഷിക്കാം. നാല്, രണ്ട് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, 11 തീയതികളിൽ തുടങ്ങും.
സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 30 വരെയും 180 രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 20 മുതൽ ലഭ്യമാകും.
രണ്ട്, നാല് സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇമ്പയർമെന്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്ന് വരെയും 180 രൂപ പിഴയോടെ മൂന്ന് വരെയും ഓൺലൈനായി അപേക്ഷിക്കാം.
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് (2017 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 15ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.