തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ 2024 -’25 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചുവരെ നീട്ടി.
അപേക്ഷ പ്രക്രിയയുടെ അവസാനമാണ് രജിസ്ട്രേഷന് ഫീസ് അടക്കേണ്ടത്. ഫീസടച്ചതിനു ശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പ്രക്രിയ പൂര്‍ണമാവുകയുള്ളൂ.
പ്ലസ് ടു/ ഹയര്‍ സെക്കൻഡറി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍ നമ്പര്‍, പേര്, ജനനത്തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയാല്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാനാകൂ. റെഗുലര്‍ അലോട്ട്മെന്റുകള്‍ക്കിടയില്‍ ഒരുവിധ തിരുത്തലുകളും അനുവദിക്കില്ല. 2022, 2023, 2024 വര്‍ഷങ്ങളില്‍ വി.എച്ച്.എസ്.ഇ എൻ.എസ്.ക്യു.എഫ് സ്കീമില്‍ പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികള്‍ എൻ.എസ്.ക്യു.എഫ് ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.
അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍തന്നെ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ (https://admission.uoc.ac.in/).
പട്ടികവര്‍ഗ വിഭാഗം വിദ്യാർഥികള്‍ക്ക് വയനാട് ചെതലയത്തെ കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചില്‍ (ഐ.ടി.എസ്.ആർ) നാലു വര്‍ഷ ബിരുദത്തിന് അപേക്ഷിക്കാം (2024 -25 അക്കാദമിക വര്‍ഷം). ബി.എ സോഷ്യോളജി ഓണേഴ്സ്, ബി.കോം ഓണേഴ്സ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) കോഴ്സുകളിലാണ് പ്രവേശനം. യോഗ്യത: പ്ലസ് ടു/ തത്തുല്യം.
അപേക്ഷഫോറം ചെതലയം ഐ.ടി.എസ്.ആറിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 10 വരെ ദ ഡയറക്ടര്‍, ഐ.ടി.എസ്.ആര്, ചെതലയം പി.ഒ, സുല്‍ത്താന്‍ ബത്തേരി, വയനാട്, പിന്: 673592 വിലാസത്തില്‍ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ക്യാപ് (സെന്‍ട്രലൈസ്ഡ് രജിസ്ട്രേഷന് പ്രോസസ്) രജിസ്ട്രേഷന് ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. ഫോണ്‍: 6282064516, 9645598986, 8879325457, 9744013474.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ വിവിധ ബി.വോക് ഏപ്രില്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്-പി.ജി) എം.എ മലയാളം, എം.എസ്.ഡബ്ല്യൂ നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.