തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ 2023 -24 അധ്യയനവര്‍ഷത്തില്‍ വിവിധ ബിരുദ -ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഐ.ഡി കാര്‍ഡ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. യു.ജി.സി നിർദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി തയാറാക്കാത്തവരുടെ ഐ.ഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.
എസ്.ഡി.ഇ വെബ്സൈറ്റില്‍ സൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ എ.ബി.സി- ഐ.ഡി നമ്പര്‍ സ്വയം തയാറാക്കി പകര്‍പ്പ് എസ്.ഡി.ഇ ഓഫിസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പ്രസ്തുത വിദ്യാർഥികള്‍ക്ക് ഐ.ഡി കാര്‍ഡ് ലഭ്യമാകൂ. ഫോണ്‍: 0494 2407356, 2400288.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഏഴുവരെയും 180 രൂപ പിഴയോടെ 11 വരെയും നവംബര്‍ 24 മുതല്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എഡ് (രണ്ടുവര്‍ഷം) നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി നാലിന് തുടങ്ങും.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.