എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് എൻജിനീയറിങ് മുതൽ ഫാഷൻ ഡിസൈനിങ് വരെ പഠിക്കാൻ സാേങ്കതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അവസരങ്ങൾ ഏറെ. സംസ് ഥാനത്ത് 42 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ ിന് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഫാഷൻ ഡിസൈനിങ് ഗാർമെൻറ് ടെക്നോളജി കോഴ് സുകൾ പഠിക്കാൻ അവസരമുണ്ട്. പ്രവേശന വിജ്ഞാപനം www.dtekerala.gov.inൽ പ്രസിദ്ധപ്പെടുത്തും.
കെ.ജി.സി.ഇ
പത്താം ക്ലാസുകാർക്ക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഒാേട്ടാമൊ ബൈൽ എൻജിനീയറിങ്, റെഫ്രിജറേഷൻ എയർകണ്ടീഷനിങ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ, റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനീയറിങ് എന്നീ ഏഴ് ബ്രാഞ്ചുകളിൽ എൻജിനീയറിങ് പഠനാവസരം നൽകുന്ന കോഴ്സുകളാണിത്. കൺട്രോളർ ഒാഫ് ടെക്നിക്കൽ എക്സാമിനേഷൻ ഒാഫ് കേരളയാണ് പരീക്ഷകൾ നടത്തി കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നത്.
ഒാരോ ബ്രാഞ്ചിലും നാലു പേപ്പറുകൾ പരീക്ഷക്കുണ്ടാവും. രണ്ടു തിയറി പേപ്പറുകളും ഡ്രോയിങ്, പ്രാക്ടിക്കൽ എന്നിവയിൽ ഒാരോ പേപ്പർ വീതവും. മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷയെഴുതാം. കോഴ്സുകളുടെ പഠനപരിശീലന കാലാവധി രണ്ടു വർഷമാണ്. സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കാം. പ്രവേശനം മേയ്, ജൂൺ മാസത്തിൽ. കോഴ്സ് ജൂലൈയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ https://tekerala.orgൽ ലഭിക്കും.
കെ.ജി.ടി.ഇ
കേരള ഗവ. ടെക്നിക്കൽ എക്സാമിനേഷൻ എഴുതുന്നതിനുള്ള സാേങ്കതിക പരിശീലന കോഴ്സുകളാണിത്. പരീക്ഷഭവൻ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് സമ്മാനിക്കും. അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നേടാം. ടെയ്ലറിങ്, ടൈപ്റൈറ്റിങ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ വേർഡ് പ്രോസസിങ്, പ്രിൻറിങ് ടെക്നോളജി, പ്രീപ്രസ് ഒാപറേഷൻ മുതലായവയിലാണ് പഠനാവസരം. കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in
സിപെറ്റ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാസ്റ്റിക് എൻജിനീയറിങ് ടെക്നോളജിയിൽ പത്ത് വിജയിച്ചവർക്ക് മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി, പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി കോഴ്സുകൾ പഠിക്കാം. സിപെറ്റ് ജോയൻറ് എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.cipet.gov.in സന്ദർശിക്കാം. കൊച്ചിയിൽ സെൻററുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.