സ്റ്റഡി ഇന്‍ ഇന്ത്യ കൗണ്‍സലിങ് മീറ്റ്‌ 15,16 തീയതികളിൽ സീഫ്, റമീ ഗ്രാൻഡ് ഹോട്ടലിൽ

മനാമ: 2025-26 അധ്യയനവർഷത്തേക്ക് ഡിഗ്രി അഡ്മിഷൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സ്റ്റഡി ഇന്‍ ഇന്ത്യ കൗൺസലിങ് മീറ്റ്‌ സീഫ് റമീ ഗ്രാൻഡ് ഹോട്ടലിൽ നടക്കും.

നവംബർ 15, 16 തീയതികളിൽ രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് മീറ്റ്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, വെല്ലൂർ വി.ഐ.ടി എന്നിവയടക്കം നിരവധി യൂനിവേഴ്സിറ്റികളൂടെ പ്രതിനിധികൾ പങ്കെടുക്കും. 15ന് രാവിലെ 10.30ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. മീറ്റിൽ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും നേരിട്ട് വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.

യൂനിവേഴ്സിറ്റികളിൽ തത്സമയ പ്രവേശനവും നേടാം. അമിറ്റി, മണിപ്പാൽ, മഹാത്മാ ഗാന്ധി, വിശ്വകർമ, കാരുണ്യ തുടങ്ങിയ യൂനിവേഴ്സിറ്റികളും കുമരഗുരു, ഗ്രാഫിക് ഏറ, തുടങ്ങിയ കോളജുകളും ആണ് പങ്കെടുക്കുന്ന മറ്റു സ്ഥാപനങ്ങൾ. മുൻകൂട്ടിയുള്ള രജിസ്ട്രേഷന് https://forms.gle/duSJy5yQQm69xK5b6 എന്ന ഫോറത്തിൽ അപേക്ഷിക്കുകയോ 36458340 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Tags:    
News Summary - Study in India Counseling Meet on 15th and 16th at Seef, Rami Grand Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.