ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) മുംബൈ 2025 വർഷത്തെ എം.ബി.എ, പിഎച്ച്.ഡി റെഗുലർ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2024 നിർഫ് ഇന്ത്യ റാങ്കിങ്ങിൽ ക്വാളിറ്റി മാനേജ്മെന്റ് എജുക്കേഷനിൽ മുൻനിര സ്ഥാപനമാണിത്. കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ), രണ്ടുവർഷത്തെ ഫുൾടൈം കോഴ്സ്. ഡാറ്റാ സയൻസ്, ഓപറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ് ആൻഡ് അക്കൗണ്ടിങ്, മൈക്രോ ഇക്കണോമിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷ്യൻ ലേണിങ് ടെക്നിക്സ്, കോർപറേറ്റ് ഫിനാൻസ്, സസ്റ്റൈനബിൾ ഡെവലപ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് റിസർച്ച് മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
എം.ബി.എ (ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്), രണ്ടുവർഷം. മാനുഫാക്ചറിങ്, പ്രോജക്ട് മാനേജ്മെന്റ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സസ്, ഫിനാൻസ്, അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷ്യൻ ലേണിങ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഓപറേഷൻസ്, വെയർഹൗസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, മാനേജീരിയൽ കമ്യൂണിക്കേഷൻ മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
എം.ബി.എ (സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്), രണ്ടുവർഷം, ഇൻഡസ്ട്രിയൽ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്, ബിസിനസ് സ്ട്രാറ്റജി, സേഫ്റ്റി മാനേജ്മെന്റ്, കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി അടക്കമുള്ളതാണ് പഠന വിഷയങ്ങൾ.
പ്രവേശന യോഗ്യത: 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ബിരുദം (എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി). അവസാനവർഷ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും.
ഐ.ഐ.എം കാറ്റ്-2024 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ ബ്രോഷർ www.iimmumbai.ac.in/admission-2025ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം.
രണ്ടുവർഷത്തെ എം.ബി.എ പ്രോഗ്രാമിന് ട്യൂഷൻ ഫീസ് അടക്കം മൊത്തം 21 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. മെസ് ചാർജ് ഇതിന് പുറമെ നൽകണം. പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.