കൈ നിറയെ സമ്മാനങ്ങളുമായി 'ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് 2025'

രാജപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ മാറ്റുരയ്ക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് ജനുവരി 3 ന് രാജപുരം കോളേജിൽ നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്, ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ. ആർ രാകേഷ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായി 40,000 രൂപയിലധികം കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിദ്യാർഥികൾക്ക് ലഭിക്കും. സയൻസ് ,ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ മത്സരവേദിയിലൂടെ മാറ്റുരയ്ക്കുവാനും വർദ്ധിപ്പിക്കുവാനുമുള്ള അവസരമാണിതെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അറിയിച്ചു.

Tags:    
News Summary - All Kerala Management Fest 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.