തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം (സി.ബി.സി.എസ്.എസ്) 2019 പ്രവേശനം ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ വിദ്യാർഥികൾക്ക് ഡിസംബർ 24ന് തീരുമാനിച്ചിരുന്ന ഒന്നു മുതൽ നാലു വരെയുള്ള ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ സാങ്കേതികപ്രശ്നങ്ങളാൽ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഡിസംബർ 26ന് ഓൺലൈനായി നടത്തും. സമയക്രമം വിദൂര വിഭാഗം വെബ്സൈറ്റിൽ (https://sde.uoc.ac.in/ ). ഫോൺ: 0494 2400288, 2407356.
അഫിലിയേറ്റഡ് കോളജുകളിലെ (2019 പ്രവേശനം മുതൽ) വിവിധ യു.ജി, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബി.ടി.എ ആറാം സെമസ്റ്റർ ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്നു മുതൽ ലഭിക്കും.
മൂന്നാം വർഷ (2017 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്നു മുതൽ ലഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡിസാസ്റ്റർ മാനേജ്മെന്റ്), എം.എച്ച്.എം, എം.ടി.എച്ച്.എം, എം.ടി.ടി.എം, എം.ബി.ഇ, എം.എ -നവംബർ 2024, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് - നവംബർ 2024, നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ - നവംബർ 2024, നവംബർ 2023 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) - ഫുൾടൈം ആൻഡ് പാർട്ട് ടൈം - 2020 പ്രവേശനം മുതൽ) എം.ബി.എ ജനുവരി 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 13ന് തുടങ്ങും.
ഒന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) എം.സി.എ നവംബർ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം 2022 പ്രവേശനം ബിരുദവിദ്യാർഥികളുടെ ആറാം സെമസ്റ്റർ പഠനക്കുറിപ്പുകൾ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. വിവരങ്ങൾ വെബ്സൈറ്റിൽ (https://sde.uoc.ac.in/).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.