ബംഗളൂരു: കേരള സർക്കാറിന്റെ എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷ (കീം) കേരളത്തിനു പുറത്ത് നടത്താൻ അനുമതിയായി. 2025 കീം അപേക്ഷയിൽ നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്കു പുറമേ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കീം പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി കേരള സർക്കാർ ഉത്തരവിറക്കിയത്.
മതിയായ അപേക്ഷകൾ ലഭിച്ചാൽ മാത്രമായിരിക്കും പ്രസ്തുത കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുകയുള്ളൂ എന്നും മതിയായ അപേക്ഷകർ പ്രസ്തുത കേന്ദ്രങ്ങളിൽ ഇല്ലാത്തപക്ഷം പ്രവേശന പരീക്ഷ കമീഷണർ അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മലയാളി സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു കീം പരീക്ഷ കേന്ദ്രം പുറത്ത് അനുവദിക്കണമെന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.