കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ മാധ്യമം എജുകഫേക്ക് വെള്ളിയാഴ്ച കണ്ണൂർ നായനാർ അക്കാദമിയിൽ തുടക്കം. രാവിലെ 9.30ന് പ്രദർശന നഗരിയുടെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു നിർവഹിക്കും. എജുകഫേ ഉദ്ഘാടനം രാവിലെ 10ന് കണ്ണൂർ ജില്ല കലക്ടർ അരുൺ കെ. വിജയനും നിർവഹിക്കും.
വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന എജുകഫേയിലേക്കുള്ള സൗജന്യ രജിസ്ട്രേഷൻ തുടരുകയാണ്. വാർത്തക്കൊപ്പം നൽകിയ ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യമാണ്.
മേളക്ക് എത്തുന്നവർക്ക് കണ്ണൂർ ടൗണിൽനിന്ന് നായനാർ അക്കാദമിയിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്, പ്രഭാത് ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നാണ് സൗജന്യ വാഹന സൗകര്യമൊരുക്കിയത്. രാവിലെ ഒമ്പതു മുതൽ സർവിസ് തുടങ്ങും. ഫോൺ: 9495222394.
വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എജുകഫേയിലുണ്ടാകും. പ്രത്യേക സൈക്കോളജി-കൗൺസലിങ് സെഷനുകളും പ്രത്യേക സ്റ്റാളുകളും എജുകഫേയിലുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ വേറെയുമുണ്ട്.
റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയുടെ വർക് ഷോപ്പുകളും പ്രദർശനവും അരങ്ങേറും. കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും.
സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും എജുകഫേയുടെ ഭാഗമാവും. ഫോൺ: രജിസ്ട്രേഷൻ- 9746598050.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.