ട്രെൻഡിനൊപ്പം ചേരാം; സോഷ്യൽ മീഡിയ താരങ്ങൾ എജുകഫേയിൽ

ട്രെൻഡിനൊപ്പം ചേരാം; സോഷ്യൽ മീഡിയ താരങ്ങൾ എജുകഫേയിൽ

മലപ്പുറം: കരിയർ സാധ്യതകൾ തേടുന്നവർക്ക് ഉത്തരങ്ങളുമായി മാധ്യമം എജുകഫേ എത്തുമ്പോൾ അത് ട്രെൻഡിനൊപ്പം സഞ്ചരിക്കാനുള്ള അവസരംകൂടിയാണ് വിദ്യാർഥികൾക്കായി തുറന്നിടുന്നത്. സോഷ്യൽ മീഡിയയിലെ താരങ്ങൾ എജുകഫേക്ക് മാറ്റുകൂട്ടാൻ ഏപ്രിൽ 15, 16 തീയതികളിൽ റോസ്​ലോഞ്ച് ഓഡിറ്റോറിയത്തിൽ ​നടക്കുന്ന മാധ്യമം എജുകഫേയിലെത്തും.

മുഖവുരകൾ ആവശ്യമില്ലാത്ത, സാമൂഹികമാധ്യമങ്ങളിലെ നിറസാന്നിധ്യമായ സുജിത് ഭക്തൻ എജുകഫേയുടെ വേദിയിൽ വിദ്യാർഥികളോട് സംവദിക്കും. മാറിമാറിവന്ന ട്രെൻഡുകളിലെല്ലാം ഏറ്റവും ഒന്നാമതായിതന്നെ നിലകൊണ്ടയാൾകൂടിയാണ് സുജിത് ഭക്തൻ.

സുജിത് ഭക്തൻ,മുഹമ്മദ് അജ്മൽ,മുഹമ്മദ് ബാസിം,ഫിലിപ്പ് മമ്പാട്,താഹിർ ബോണഫൈഡ്

പേരുപോലും ഒരു ബ്രാൻഡായി മാറിയ അദ്ദേഹം പുതുകാലത്തിന്റെ വർത്തമാനങ്ങളും വിജയത്തിന്റെ മന്ത്രവുമെല്ലാം പങ്കുവെക്കും. സർക്കാർ ഉദ്യോഗസ്ഥന് സമൂഹത്തിൽ എന്തെല്ലാം ചെയ്തുകാണിക്കാമെന്ന് തെളിയിച്ച, ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ലൈഫ് കോച്ചുമായ ഫിലിപ്പ് മമ്പാട് എജുകഫേയുടെ വേദിയിലെത്തും.

കൂടാതെ കരിയറിൽ എങ്ങനെ വിജയിച്ചുകാണിക്കാമെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ച എജുക്കേഷൻ കണ്ടന്റ് ക്രിയേറ്ററും മോട്ടിവേറ്ററുമായ മുഹമ്മദ് അജ്മൽ, മെൻഡലിസത്തിലൂടെയും മോട്ടിവേഷനൽ സ്പീക്കറായും പ്രേക്ഷകരുടെ ഹൃദയം കവർന്ന താഹിർ ബോണഫൈഡ്, ഫോ​ട്ടോഗ്രഫിയിലൂടെ സോഷ്യൽ മീഡിയയിലും അല്ലാതെയും സജീവമായ മുഹമ്മദ് ബാസിം എന്നിവർ എജുകഫേയുടെ ഭാഗമാവും.

സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും.

കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അര​ങ്ങേറും.

ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ടും 11, 12 തീയതികളിൽ കണ്ണൂരും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം.

കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 06838 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇൻസ്പയറിങ് സറ്റോറീസ് ഓഫ് സക്സസ്

വിജയകഥകൾക്കുപിന്നിലെ വഴികളും പിന്നിടേണ്ടിവരുന്ന വെല്ലുവിളികളുമെല്ലാം കഥകൾപോലെ വിദ്യാർഥികൾക്കുമുന്നിൽ വന്നുനിറയും. എജുകഫേയുടെ വേദിയിൽ കഥാകൃത്തും നോവലിസ്റ്റും സൈലം ലേണിങ് ഡയറക്ടറും അക്കാദമിക് ഓഫിസറുമായ ലിജീഷ് കുമാർ ‘ഇൻസ്പയറിങ് സ്റ്റോറീസ് ഓഫ് സക്സസ്’ എന്ന സെഷനിൽ വിദ്യാർഥികളോട് സംവദിക്കും.

കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ് ലിജീഷ് കുമാർ. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, കെ. സരസ്വതിയമ്മ അവാർഡ്, ഗോൾഡൻ ബുക്ക് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ എഴുത്തുകാരൻകൂടിയാണ്.

ലിജീഷ് കുമാർ

ആവേശമുണർത്തുന്ന കഥകൾ കൊണ്ട് വിദ്യാർഥികളെ മോട്ടിവേറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തെ കുട്ടികളുടെ പ്രിയപ്പെട്ട എൽ.കെ ആക്കിമാറ്റി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സുപരിചിത മുഖംകൂടിയാണ് ലിജീഷ് കുമാറി​ന്റേത്. വിജയകഥകളുമായി അദ്ദേഹമെത്തുമ്പോൾ അത് വിദ്യാർഥികൾക്ക് മുന്നേറാനുള്ള വഴികൾകൂടിയാകും തുറന്നിടുക.

Tags:    
News Summary - Madhyamam Edu cafe in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.