പ്ലസ്ടു: സർക്കാർ വിദ്യാലങ്ങളുടെ 100 ശതമാന നഷ്ടം; ഇഷ്ട കോഴ്സുകളുടെ നഷ്ടവും അധ്യാപക സ്ഥലംമാറ്റവും തിരിച്ചടിയായെന്ന്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം ന​ഷ്ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഷ്ട കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തും അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം മാ​റ്റ ന​ട​പ​ടി​ക​ളെ​ന്നും ആ​രോ​പ​ണം. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളാ​ണ് ഇ​ത്ത​രം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ഇ​ഷ്ട​പെ​ടു​ന്ന കോ​ഴ്സു​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കാ​തി​രി​ക്കു​ക​യും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഏ​തെ​ങ്കി​ലു​മൊ​രു കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്ന​തോ​ടെ പ​ഠ​ന നി​ല​വാ​ര​ത്തെ​യും മാ​ന​സി​ക നി​ല​യെ​യും വി​ഷ​യം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. ഏ​റ്റ​വും അ​നു​യോ​ജി​ച്ച കോ​ഴ്സു​ക​ൾ​ക്കാ​ണ് ഓ​രോ കു​ട്ടി​യും അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്.

അ​ലോ​ട്ട്മെ​ന്റി​ൽ ഇ​ഷ്ട കോ​ഴ്സ് ല​ഭി​ക്കാ​​തെ കി​ട്ടു​ന്ന കോ​ഴ്സി​ന് ചേ​രേ​ണ്ടി വ​രു​ന്ന​തോ​ടെ പ​ഠ​ന നി​ല​വാ​രം താ​ഴേ​ക്ക് വ​രി​ക​യും ഇ​ത് പ​രീ​ക്ഷ ഫ​ല​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ‍‍ക്ഷം.

കൂ​ടാ​തെ വേ​ഗ​ത്തി​ലു​ള്ള അ​ന്ത​ർ ജി​ല്ല അ​ധ്യാ​പ​ക സ്ഥ​ലം മാ​റ്റ​ങ്ങ​ളും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളെ കു​ഴ​ക്കു​ന്നു​ണ്ട്. ഇ​ട​ക്കി​ടെ ന​ട​ക്കു​ന്ന സ്ഥ​ലം​മാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം മാ​റ്റം പ​രീ​ക്ഷ ഫ​ല​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധി​കൃ​ത​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ ആ​കെ 63 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. ഇ​തി​ൽ ഏ​ഴ് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് നൂ​റു​ശ​ത​മാ​നം ല​ഭി​ച്ച​ത്. അ​ൺ എ​യ്ഡ​ഡ് ത​ല​ങ്ങ​ളി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ കി​ട്ടി​യ​ത്. 27 അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് 100 ശ​ത​മാ​നം നേ​ടാ​നാ​യി. മ​ല​പ്പു​റ​ത്ത് 100 ശ​ത​മാ​നം വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യം പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല.

ആ​കെ ല​ഭി​ച്ച ഒ​മ്പ​തി​ൽ എ​യ്ഡ​ഡി​ൽ മൂ​ന്ന്, അ​ൺ എ​യ്ഡ​ഡി​ൽ നാ​ല്, സ്പെ​ഷ​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​മാ​ണ് 100 ശ​ത​മാ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഒ​രു ബാ​ച്ചി​ൽ ത​ന്നെ പ​രി​ധി​യി​ൽ ക​വി​ഞ്ഞ് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തും ഫ​ല​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ബാ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​ത് നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. 

പ്ല​സ് വ​ൺ: സീ​റ്റു​ക​ളു​ടെ കാ​ര്യം ഇ​പ്പോ​ഴും തു​ലാ​സി​ൽ

സ്ഥി​രം ബാ​ച്ചു​ക​ള്‍ ചോ​ദ്യ ചി​ഹ്നം

മ​ല​പ്പു​റം: മേ​യ് 16ന് ​പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങു​മ്പോ​ഴും മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സീ​റ്റു​ക​ൾ ഇ​പ്പോ​ഴും അ​പ​ര്യാ​പ്തം. ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഇ​ത്ത​വ​ണ​യും സീ​റ്റി​ന്റെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല. താ​ൽക്കാ​ലി​ക സീ​റ്റ് വ​ർ​ധ​ന​വ് കൊ​ണ്ടും ജി​ല്ല​യി​ലെ സീ​റ്റ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ല. സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ്, വി.​എ​ച്ച്.​എ​സ്.​ഇ. എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 55,390 സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ല്‍. 79,730 കു​ട്ടി​ക​ള്‍ വി​ജ​യി​ച്ച ജി​ല്ല​യി​ലെ 24,340 കു​ട്ടി​ക​ള്‍ക്ക് സീ​റ്റ് ല​ഭി​ക്കി​ല്ല. ഐ.​ടി.​ഐ., പോ​ളി​ടെ​ക്‌​നി​ക് എ​ന്നി​വ​ട​ങ്ങ​ളി​ലെ എ​ല്ലാ സീ​റ്റു​ക​ളും പ​രി​ശോ​ധി​ച്ചാ​ല്‍ 57,874 സീ​റ്റു​ക​ളു​ണ്ട്. അ​ണ്‍ എ​യ്ഡ​ഡി​ലെ 11,275 സീ​റ്റു​ക​ള്‍ കൂ​ടി ഉ​ള്‍പ്പെ​ടു​മ്പോ​ള്‍ 69,149 പേ​ര്‍ക്ക് പ​ഠി​ക്കാം. അ​പ്പോ​ള്‍ 10,581 പേ​ര്‍ക്ക് ഇ​ട​മി​ല്ലെ​ന്നു സാ​രം.

ഇ​ത​ര സി​ല​ബ​സു​ക​ളി​ല്‍ പ​ത്താം ക്ലാ​സ് എ​ഴു​തി​യ​വ​ര്‍, വി​ദേ​ശ​ത്ത് എ​ഴു​തി​യ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വ​രു​മ്പോ​ള്‍ എ​ണ്ണം കൂ​ടും. സേ ​പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ലും പ​ട്ടി​ക​യി​ല്‍ മാ​റ്റ​മു​ണ്ടാ​കും. സ്ഥി​രം ബാ​ച്ചു​ക​ള്‍ വേ​ണ​മെ​ന്ന ജി​ല്ല​യു​ടെ ആ​വ​ശ്യം ഇ​ത്ത​വ​ണ​യും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​ത് നി​രാ​ശ​യാ​ണ്. ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​സൃ​ത​മാ​യി ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ അ​ധി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​തു കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ 30 ശ​ത​മാ​ന​വും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ 20 ശ​ത​മാ​ന​വും സീ​റ്റു​ക​ളാ​ണു വ​ര്‍ധി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​തേ സീ​റ്റു​ക​ളാ​ണു വ​ര്‍ധി​പ്പി​ച്ച​ത്. നി​ല​വി​ല്‍ ഒ​രു ബാ​ച്ചി​ല്‍ 50 കു​ട്ടി​ക​ളാ​ണു പ​ഠി​ക്കു​ന്ന​ത്. ഇ​തു സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ 65 ഉം ​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ 60 ഉം ​കു​ട്ടി​ക​ളാ​യി ഉ​യ​രും. ഇ​പ്പോ​ള്‍ ത​ന്നെ ക്ലാ​സ് മു​റി​ക​ളി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ് ഇ​രു​ന്നാ​ണ് പ​ഠ​നം. ഇ​തു കു​ട്ടി​ക​ളു​ടെ പ​ഠ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.

Tags:    
News Summary - Students choose courses of their choice among Reasons to Study Loss of learning opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.