സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പി.​ജി ഓ​ഡി​റ്റ് കോ​ഴ്സ്

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 2021 ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ എം.​എ / എം.​കോം/ എം.​എ​സ് സി ​വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ഓ​ഡി​റ്റ് കോ​ഴ്സ് സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രും ഇ​പ്പോ​ള്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​മാ​യ വി​ദ്യാ​ര്‍ഥി​ക​ൾ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ളി​ലെ ഓ​ഡി​റ്റ് കോ​ഴ്സ് പ്ര​കാ​രം ബു​ക്ക് റി​വ്യു / അ​സൈ​ന്‍മെ​ന്‍റ് / റി​പ്പോ​ര്‍ട്ട് എ​ന്നി​വ ത​യാ​റാ​ക്ക​ണം.

ഇ​വ നി​ർ​ദി​ഷ്ട രൂ​പ​ത്തി​ല്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ. പി​ന്‍ - 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യോ നേ​രി​ട്ടോ ജ​നു​വ​രി ആ​റി​ന​കം സ​മ​ര്‍പ്പി​ക്ക​ണം

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി. ​വോ​ക് (2017 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ (CBCSS-V-UG) / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി 29 ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള (2009 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 14 നും ​ബി.​കോം / ബി.​ബി.​എ, ബി.​എ​സ് സി / ​ബി.​എ​സ് സി ​ഇ​ന്‍ ആ​ള്‍ട്ട​ര്‍നേ​റ്റ് പാ​റ്റേ​ണ്‍ / ബി.​സി.​എ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 15 നും ​തു​ട​ങ്ങും.

ആരോഗ്യം

എം.​എ​സ് സി ​പ്ര​വേ​ശ​നം

തൃ​ശൂ​ർ: ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തൃ​പ്പു​ണി​ത്തു​റ​യി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ഫ​ണ്ട​മെ​ന്റ​ൽ റി​സ​ർ​ച് ഇ​ന്‍ ആ​യു​ര്‍വേ​ദ 2024 വ​ര്‍ഷ​ത്തെ എം.​എ​സ് സി (​മൃ​ഗാ​യു​ർ​വേ​ദ) കോ​ഴ്സി​നും, എം.​എ​സ് സി (​വൃ​ക്ഷാ​യു​ർ​വേ​ദ) കോ​ഴ്സി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​ർ അം​ഗീ​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള ബി.​എ.​എം.​എ​സ് ബി​രു​ദ​ത്തി​നൊ​പ്പം ആ​ള്‍ ഇ​ന്ത്യ ആ​യു​ഷ് പോ​സ്റ്റ്‌ ഗ്രാ​ജ്വേ​റ്റ് എ​ന്‍ട്ര​ന്‍സ് ടെ​സ്റ്റും (2023) പാ​സാ​യ​വ​രാ​ക​ണം. ഓ​രോ കോ​ഴ്സി​നും പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. 10 സീ​റ്റു​ക​ള്‍ വീ​ത​മാ​ണു​ള്ള​ത്.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ‘www.kuhs.ac.in’ വെ​ബ്സൈ​റ്റി​ലു​ള്ള ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ജ​നു​വ​രി 31. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. ‘sra@kuhs.ac.in

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.