സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം 15ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി എട്ടിനും തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 15നും പ്രസിദ്ധീകരിക്കും. അതത് തീയതികളില്‍ ഇവ സര്‍വകലാശാല നോട്ടീസ് ബോര്‍ഡിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകുമെന്ന് വരണാധികാരി അറിയിച്ചു.
പരീക്ഷ രജിസ്ട്രേഷന്
മൂന്നാം സെമസ്റ്റര്‍ എം.വോക് ഇന്‍ മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2022, നവംബര്‍ 2023, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് നവംബര്‍ 2023, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് വിത് സ്പെഷലൈസേഷന് ഇന്‍ ഡാറ്റ അനലറ്റിക്സ് നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴയില്ലാതെ 22 വരെയും 180 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
എല്‍.എല്‍.ബി ഇന്റേണല്‍ ഇംപ്രൂവ്മെന്റ്
ബി.ബി.എ എല്‍.എല്‍.ബി (2017 പ്രവേശനം മാത്രം), എല്‍.എല്‍.ബി യൂനിറ്ററി ഡിഗ്രി (2019 പ്രവേശനം മാത്രം) വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള (പ്രോജക്ട്, വൈവ, പ്രാക്ടിക്കല്‍ എന്നിവ ഒഴികെ) പരീക്ഷക്ക് എട്ട് മുതല്‍ 16 വരെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പ് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 24. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഗ്രേസ് മാര്‍ക്ക്
അഫിലിയേറ്റഡ് കോളജുകളിലെ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ് യു.ജി 2021 പ്രവേശനം മാത്രം) വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലില്‍ 18 വരെ ലിങ്ക് ലഭ്യമാകും. യഥാസമയം വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് 5000 രൂപ പിഴയൊടുക്കേണ്ടി വരും.
പരീക്ഷാഫലം
സംയോജിത ബി.ടെക് ഒന്നും രണ്ടും സെമസ്റ്റര്‍ ഒറ്റത്തവണ സ്പെഷല്‍ സപ്ലിമെന്ററി (2004 മുതല്‍ 2008 വരെ പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധന, സൂക്ഷ്മ പരിശോധന, പകര്‍പ്പ് എന്നിവക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. പരീക്ഷാഫല വിവരങ്ങള്‍ 0494 2407481, btechee2@uoc.ac.in എന്നിവയില്‍ ലഭിക്കും.
സ്റ്റേറ്റ്മെന്റ് നല്‍കണം
കാലിക്കറ്റ് സര്‍വകലാശാല പെന്‍ഷന്‍കാര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്പ്പണത്തിലേക്കായി വാര്‍ഷിക വരുമാന വിശദാംശങ്ങളും സ്റ്റേറ്റ്മെന്റ് ഫോമും സര്‍വകലാശാല വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടില്‍ ലഭ്യമാണ്. പൂരിപ്പിച്ച സ്റ്റേറ്റ്മെന്റ് രേഖകളുടെ പകര്‍പ്പ് സഹിതം 20നകം ഫിനാന്‍സ് ബ്രാഞ്ചില്‍ നല്‍കണം.
പുനര്‍മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ.എം.സി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രജിസ്ട്രാർ നിയമനം
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ, കേരള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര നിയമനത്തിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും ഹെൽത്ത് സയൻസ് വിഷയത്തിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച ബിരുദാനന്തര ബിരുദം, 15 വർഷത്തെ മുഴുവൻ സമയ അധ്യാപന പരിചയം, അതിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സർവകലാശാല/ കോളജ്/ തത്തുല്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ഭരണപരിചയം. പ്രായം: 2024 ജനുവരി ഒന്നിന് 45നും 55നും ഇടയിൽ.
അപേക്ഷ രജിസ്ട്രാർ, കേരള ആരോഗ്യ സർവകലാശാല, മെഡിക്കൽ കോളജ് -പി.ഒ, തൃശൂർ - 680 596 വിലാസത്തിൽ നിശ്ചിത പ്രഫോർമയിൽ (റൂൾ 144 കെ.എസ്.ആർ പാർട്ട്-1) മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം ജനുവരി 31നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.