ഇന്ത്യയിലെ ആയുഷ് കോളജുകൾ/ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വാഴ്സിറ്റികൾ, കൽപ്പിത സർവകലാശാലകൾ ഇക്കൊല്ലം നടത്തുന്ന ആയുർവേദ, യൂനാനി സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള ‘ഒാൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET-2017) ആഗസ്റ്റ് ആറ് ഞായറാഴ്ച നടത്തും.
സംസ്ഥാനതലത്തിലോ വാഴ്സിറ്റി തലത്തിലോ ആയുഷ് പി.ജി കോഴ്സുകൾക്ക് ഇനി പ്രത്യേക പ്രവേശന പരീക്ഷയുണ്ടാവില്ല. ഒാൾ ഇന്ത്യ (ഒാപൺ /അദർ സ്റ്റേറ്റ്സ്), സ്റ്റേറ്റ് േക്വാട്ട സീറ്റുകളിലെ പ്രവേശനം ‘AIAPGET 2017’ റാങ്ക് പരിഗണിച്ചാണ്. വിദ്യാർഥികളുടെ ചോയിസ്, യോഗ്യത മാനദണ്ഡങ്ങൾ നേറ്റിവിറ്റി, സംവരണചട്ടങ്ങൾ എന്നിവ പരിഗണിച്ച് കൗൺസലിങ് നടത്തി അഡ്മിഷൻ നൽകാനുള്ള ചുമതല അതത് ആയുഷ് അധികാരികൾ/വാഴ്സിറ്റികൾ/കൽപിത സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്.
AIAPGET 2017ൽ പെങ്കടുക്കുന്നതിനുള്ള അപേക്ഷ ഒാൺലൈനായി www.aiapget.com, www.aiia.co.in, www.ayush.gov.in എന്നീ വെബ്സൈറ്റുകളിലൊന്നിൽ Apply online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
ഒാൺലൈൻ അപേക്ഷ ജൂലൈ 15 വൈകീട്ട് നാലുമണിവരെ സ്വീകരിക്കും. അപേക്ഷഫീസ് ജനറൽ ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1750 രൂപയും പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1250 രൂപയുമാണ്. ഇൻറർനെറ്റ് ബാങ്കിങ്, െക്രഡിറ്റ്, ഡെബിറ്റ് കാർഡ് മുഖാന്തരം ഫീസടക്കാം.
അംഗീകൃത BAMS / BUMS / BSMS / BHMS ബിരുദം നേടി ഒരുവർഷത്തെ ഇേൻറൺഷിപ് പൂർത്തിയാക്കിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. അഡ്മിഷൻ കൗൺസലിങ്ങിനുമുമ്പ് ഇേൻറൺഷിപ് പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ടായിരിക്കണം.
ആഗസ്റ്റ് ആറിന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് ടെസ്റ്റിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ഒന്നരമണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക് വീതം ലഭിക്കും.
ഉത്തരം തെറ്റിയാൽ സ്കോർ ചെയ്തതിൽനിന്നും 0.25 മാർക്ക് വീതം കുറക്കും. ബിരുദതലത്തിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക.
തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, ദോഹൽ, ഭുവനേശ്വർ, ചണ്ഡിഗഢ്, ഡറാഡൂൺ, ഡൽഹി, ഗുവാഹതി, ഹുബ്ലി, റായ്പുർ എന്നിവ ടെസ്റ്റ് സെൻററുകളായിരിക്കും. ടെസ്റ്റിെൻറ ഫലം ആഗസ്റ്റ് അവസാനവാരം പ്രസിദ്ധീകരിക്കും.
2017 മുതൽ ആയുഷ് പി.ജി കോഴ്സുകൾക്ക് AIAPGET റാങ്ക് അഡ്മിഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇൗ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയുർവേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി, പിജി കോഴ്സുകൾക്ക് പ്രത്യേക പൊതുമെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതാണ്.
AIAPGET-2017 റാങ്ക് പരിഗണിച്ച് കേരളത്തിലെ ഇനിപറയുന്ന സ്ഥാപനങ്ങളിൽ പി.ജി പ്രവേശനം ലഭിക്കും.
ഗവൺമെൻറ് ആയുർവേദ കോളജുകൾ -തിരുവനന്തപുരം (63 സീറ്റുകൾ), കണ്ണൂർ (10), എറണാകുളം (25).
കന്നാനം ആയുർവേദ കോഒാപറേറ്റിവ് മെഡിക്കൽ കോളജ്, പന്തളം (4)
വൈദ്യരത്നം ആയുർവേദ കോളജ്, ഒല്ലൂർ, തൃശൂർ (4)
പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജ്, കാട്ടാക്കട, തിരുവനന്തപുരം (12)
പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജ്, കണ്ണൂർ (13)
പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളജ്, ഷൊർണൂർ (3)
വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജ് കോട്ടക്കൽ, മലപ്പുറം (22)
അമൃത ആയർവേദ കോളജ്, കൊല്ലം (38)
ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകൾ -കാരാപ്പറമ്പ് കോഴിക്കോട് (18), െഎരാണിമുട്ടം തിരുവനന്തപുരം (18).
രാജ്യത്തൊട്ടാകെ 135 ആയുർവേദ മെഡിക്കൽ കോളജുകളിലും മൂന്ന് സിദ്ധ മെഡിക്കൽ കോളജുകളിലും 14 യൂനാനി കോളജുകളിലും 51 ഹോമിയോപ്പതി മെഡിക്കൽ കോളജുകളിലുമാണ് AIAPGET 2017 റാങ്ക് പരിഗണിച്ച് പി.ജി കോഴ്സുകളിൽ പ്രവേശനം.
മുഴുവൻ സ്ഥാപനങ്ങളുടെയും ലിസ്റ്റും എൻട്രൻസ് പരീക്ഷയുടെ വിശദവിവരങ്ങളും www.aiapget.com എന്ന വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.