ന്യൂഡൽഹി: ഇന്ത്യയിലെയും വിദേശത്തെയും സി.ബി.എസ്.ഇ അംഗീകാരമുള്ള സ്കൂളുകളിലെ 2022-23 അക്കാദമിക് വർഷത്തിലെ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട്, ഇന്റേണൽ അസസ്‌മെന്റ് പരീക്ഷകൾ എന്നിവ 2023 ജനുവരി 1 മുതൽ നടക്കുക.
അതേസമയം, ശൈത്യമേഖലയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂളും സി.ബി.എസ്.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23ലെ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ 2022 നവംബർ 15 മുതൽ ഡിസംബർ 14 വരെയാണ് നടക്കുക.
സ്കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ അസസ്‌മെന്‍റുകൾ എന്നിവയുടെ നടത്തിപ്പിനുള്ള മാർഗ നിർദേശങ്ങളും സി.ബി.എസ്.ഇ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.