സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ )ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാർ വിജയശതമാനം കൂടുതലാണ്. പരീക്ഷയെഴുതിയ 24,000 ത്തിലേറെ വിദ്യാർഥികൾ 95ശതമാനത്തിലേറെ മാർക്ക് നേടി. ഒന്നര ലക്ഷം വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ.

വിദ്യാർഥികൾക്ക് cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ വഴിയും ഫലം പരിശോധിക്കാം.

തിരുവനന്തപുരം മേഖലയിൽ 99.99 ആണ് വിജയശതമാനം. 91 ശതമാനം പെൺകുട്ടികളും വിജയിച്ചു. ചെന്നെയിൽ 98.47 ശതമാനവും ബംഗളൂരുവിൽ 96.95 ശതമാനവുമാണ് വിജയം.



Tags:    
News Summary - CBSE class 12 board exam results declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.