സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ: പ്രവേശന കാർഡ് ഉടൻ

ന്യൂഡൽഹി: 2023-24 വർഷ​ത്തെ സി.ബി.എസ്.ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകളും റോൾ നമ്പറുകളും ഉടൻ പ്രസിദ്ധപ്പെടുത്തും. ​തുടർന്ന് സ്കൂളുകളിലൂടെ ലഭ്യമാക്കുകയും ചെയ്യും.

കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പു വരുത്തണം. പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ ബോർഡിന്റെ cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നോ parikshasangam.cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പകർപ്പ് സൂക്ഷിക്കണം. പരീക്ഷ ഫെ​ബ്രുവരി 15ന് തുടങ്ങും.

Tags:    
News Summary - CBSE Exams admit card soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.