ചോദ്യചേപ്പറിലെ പിശക്: രണ്ട് മാർക്ക് അധികം നൽകുമെന്ന് സി.ബി.എസ്.ഇ  

ന്യൂഡൽഹി: പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറിൽ ഉണ്ടായ അച്ചടി പിശകിന് രണ്ട് മാർക്ക് അധികം നൽകാൻ സി.ബി.എസ്.ഇ തീരുമാനം. ഇംഗ്ലീഷ് ചോദ്യപേപ്പറിലെ പിശകിനാണ് അധിക മാർക്ക് നൽകുന്നത്. 

മാർച്ച് 12ന് നടന്ന ഇംഗ്ലീഷ് പരീക്ഷയിൽ രചനാ വിഭാഗത്തിലെ ചോദ്യത്തിനാണ് അച്ചടി പിശക് ഉണ്ടായത്. മൂന്നാമത്തെ ചോദ്യത്തിന്‍റെ എ ഉപവിഭാഗത്തിലെ രണ്ടാം ഖണ്‌ഡികയിലാണ് തെറ്റ് സംഭവിച്ചത്. 

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ വീണ്ടും നടത്താൻ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളുടെ ബുദ്ധിമുട്ട് മുന്നിൽ കണ്ട് ഈ തീരുമാനം സി.ബി.എസ്.ഇ പിന്നീട് മാറ്റിയിരുന്നു.

Tags:    
News Summary - CBSE to grant 2 marks for typo error in Class 10th English exam -Career and Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT