സി-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. ജൂലൈ ഏഴിന് രാജ്യവ്യാപകമായി 136 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. ഉദ്യോഗാർഥികൾക്ക് https://ctet.nic.in, https://cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം.

പേപ്പർ 1ന് പരീക്ഷയെഴുതിയ 6,78,707 പേരിൽ 1,27,159 പേരും പേപ്പർ 2ന് 14,07,332ൽ 2,39,120 പേരും യോഗ്യത നേടി. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിപ്പിക്കാനായി അധ്യാപകർക്ക് നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാൻ പേപ്പർ 1ഉം അതിന് മുകളിലേക്ക് എട്ടുവരെ ക്ലാസുകളിലേക്ക് രണ്ടാം പേപ്പറിലുമാണ് യോഗ്യത നേടേണ്ടത്.

Tags:    
News Summary - CTET 2024: CBSE Announces Results For Central Teacher Eligibility Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT