സുപ്രീം കോടതി

‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; നീറ്റ്-പി.ജി മാറ്റിവെക്കണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. അഞ്ച് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി.

പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർഥികൾക്ക് ദൂരസ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പരീക്ഷ രണ്ട് ബാച്ചായി നടത്താനുള്ള പരീക്ഷാ ബോർഡിന്‍റെ തീരുമാനവും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.

ജൂൺ 22ന് നടത്താനിരുന്ന പരീക്ഷ, നീറ്റ് -യു.ജി ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്-പി.ജി.

Tags:    
News Summary - 'Can't Put Career Of 2 Lakh Students At Risk'' : Supreme Court Dismisses Plea To Postpone NEET-PG 2024 Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.