ന്യൂഡൽഹി: രഹസ്യ കോഡുകൾ അടങ്ങിയ ചോദ്യപേപ്പറുകൾ പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ച് അതത് സ്ഥലങ്ങളിൽ അച്ചടിച്ച് ഉപയോഗിച്ച് പരീക്ഷ നടത്താനൊരുങ്ങി സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ(സി.ബി.എസ്.ഇ). ചോദ്യപ്പേപ്പർ ചോർച്ച ഒഴിവാക്കാനാണ് പുതിയ പരീക്ഷണം. തിങ്കളാഴ്ച പത്താംക്ലാസിലെ കമ്പാർട്ട്മെൻറ് പരീക്ഷ(പത്തംക്ലാസിലെ തോറ്റ വിഷയങ്ങൾക്കുള്ള പുനഃപരീക്ഷ) ഇത്തരത്തിൽ നടത്തി.
പത്താംക്ലാസിലെ കണക്ക് പരീക്ഷയുടെയും 12ാംക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷയുടെയും ചോദ്യപേപ്പറുകൾ സമൂഹമാധ്യമം വഴി രാജ്യത്ത് വിവിധയിടങ്ങളിൽ ചോരുകയും അത് വലിയ വിവാദമാവുകയും ചെയ്തതോടെയാണ് പുതിയ നീക്കം. ചോദ്യപേപ്പറിെൻറ രഹസ്യാത്മകത സൂക്ഷിക്കാനായി ചോദ്യപേപ്പറിൽ ഒരു കോഡ് ചേർത്തിരിക്കും. ബോർഡിെൻറ ഉദ്യോഗസ്ഥർ തീരുമാനിച്ച നിശ്ചിത സമയത്ത് മാത്രമേ ഇവ തുറക്കാനാവൂ.
തുടർന്ന് അതത് പരീക്ഷ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറിെൻറ പ്രിൻറ്ഒൗട്ട് എടുത്തശേഷം കുട്ടികൾക്ക് അതിെൻറ ഫോട്ടോകോപ്പി നൽകുകയാണ് പുതിയ രീതിയിൽ ചെയ്യുകയെന്ന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ പരീക്ഷണമെന്ന നിലക്ക് പത്താംക്ലാസിലെ കമ്പാർട്ട്െമൻറ് പരീക്ഷ ഇത്തരത്തിൽ രഹസ്യകോഡ് അടങ്ങിയ ചോദ്യപേപ്പറുകൾ അയച്ചുനൽകി, അതത് പരീക്ഷ കേന്ദ്രങ്ങളിൽ പ്രിെൻറടുത്ത് നടത്താനാണ് സി.ബി.എസ്.ഇ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.