ന്യൂഡൽഹി: ലോക്ഡൗൺ കാരണം നിർത്തിവെച്ച െഎ.സി.എസ്.ഇ, െഎ.എസ്.സി പരീക്ഷകൾ ഇടവേളകളില്ലാതെ തുടർച്ചയായ ദിവസങ്ങളിൽ നടത്തും. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും പരീക്ഷ നടക്കുമെന്ന് സി.െഎ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടിവ് ജെറി ആരത്തൂൺ പറഞ്ഞു.
െഎ.സി.എസ്.ഇ പത്താം തരത്തിൽ ആറു പരീക്ഷകളും െഎ.എസ്.സി 12ാം തരത്തിൽ എട്ട് പരീക്ഷകളുമാണ് ബാക്കിയുള്ളത്. കേന്ദ്ര സർക്കാറിെൻറ നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ തുടർച്ചയായ ദിവസങ്ങളിൽ ഇൗ പരീക്ഷകൾ നടത്താനാണ് ബോർഡ് ആസൂത്രണം ചെയ്യുന്നത്്. അതിനിടയിൽ വരുന്ന ശനി, ഞായർ ദിവസങ്ങളിലും പരീക്ഷ നടക്കും. സ്കൂളുകളും വിദ്യാർഥികളും അതിന് തയാറായിരിക്കണമെന്ന് ജെറി ആരത്തൂൺ പറഞ്ഞു.
പരീക്ഷ തുടങ്ങുന്നതിെൻറ എട്ട് ദിവസം മുമ്പ് ഷെഡ്യൂൾ പ്രസിദ്ധീകരിക്കും. സ്കൂളുകൾക്ക് തയാറെടുപ്പ് നടത്താൻ അത്രയും സമയം മതിയാകുമെന്ന് ജെറി പറഞ്ഞു. ശേഷിക്കുന്ന പരീക്ഷകൾ പൂർത്തിയായാൽ ആറുമുതൽ എട്ട് ആഴ്ചക്കകം ഫലം പ്രസിദ്ധീകരിക്കുമെന്നും ജെറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.