തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളജുകളുടെയും സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമയക്രമം രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെയാക്കി സർക്കാർ ഉത്തരവ്. ജൂൺ ഒന്നിനാരംഭിക്കുന്ന അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ഒമ്പതര മുതൽ നാലര വരെയാണ് സമയം. ആർട്സ് ആൻഡ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക് കോളജുകൾ, ഫൈൻ ആർട്സ്, ലോ കോളജുകൾ, എൻജിനീയറിങ് കോളജുകൾ എന്നിവക്ക് ഉത്തരവ് ബാധകം.
ജൂൺ ഒന്നു മുതൽ കോളജുകളിൽ ഒാൺലൈൻ ക്ലാസ് തുടങ്ങും. താൽപര്യമുള്ള വിദ്യാർഥികളെ ഉച്ചക്കു ശേഷം മാസീവ് ഒാൺലൈൻ ഒാപൺ (മൂക്) കോഴ്സുകൾക്ക് പ്രോത്സാഹിപ്പിക്കാം. ഒാൺലൈൻ പഠന സോഫ്റ്റ്വെയർ സംബന്ധിച്ച് സ്ഥാപന മേധാവികൾക്ക് തീരുമാനമെടുക്കാം. അസാപ്, െഎ.സി.ടി അക്കാദമി, കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ‘ഒറൈസ്’ എന്നിവയുടെ സാേങ്കതിക സംവിധാനം ഒാൺലൈൻ പഠനത്തിന് സൗജന്യമായി ഉപയോഗിക്കാം.
അന്തർജില്ല ഗതാഗതം പുനരാരംഭിക്കുന്നതു വരെ കോളജുകൾ സ്ഥിതി ചെയ്യുന്ന ജില്ലയിൽ താമസിക്കുന്ന നിശ്ചിത എണ്ണം അധ്യാപകർ റൊേട്ടഷൻ വ്യവസ്ഥയിൽ കോളജുകളിൽ ഹാജരായും അല്ലാത്തവർ വീടുകളിലിരുന്നും ഒാൺലൈൻ ക്ലാസ് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.