കര്‍ണാടക കോമഡ്കെ എന്‍ജിനീയറിങ് എന്‍ട്രന്‍സ് മാറ്റി; അപേക്ഷ തീയതി നീട്ടി

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മാനേജ്മെന്‍റുകളുടെ കൂട്ടായ്മയായ കോമഡ്കെ ജൂൺ 20ന് നടത്താനിരുന്ന എന്‍ജിനീയറിങ് പ്രവേശ പരീക്ഷ (അണ്ടര്‍ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ്-2021) മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കൂടാതെ, എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് അപേക്ഷ നൽകാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ജൂലൈ 15 വരെയാണ് പുതുക്കിയ തീയതി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് കോമഡ്കെ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

കോമഡ്കെ വെബ്സൈറ്റ്: https://www.comedk.org/

ഹെൽപ്പ് ലൈൻ നമ്പർ: 7259466684 / 7259866683 / 7259266638 / 7259466698

കണ്‍സോര്‍ഷ്യം ഓഫ് മെഡിക്കല്‍, എന്‍ജിനീയറിങ് ആന്‍ഡ് ഡെന്‍റല്‍ കോളജസ് ഓഫ് കര്‍ണാടക എന്നതാണ് കോമഡ്കെ.

Tags:    
News Summary - COMEDK UGET 2021 postponed, application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.