ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിെൻറ (സി.ടെറ്റ് 2021) ഉത്തരസൂചിക സി.ബി.എസ്.ഇ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയവർക്ക് സി.ടെറ്റ് ഔദ്യോഗിക വെബ്സൈറ്റായ ctet.nic.inൽ നിന്ന് ഉത്തരസൂചിക പരിശോധിക്കാം.
ലളിതമായ ചില സ്റ്റെപ്പുകളിലൂടെ പരീക്ഷ എഴുതിയവർക്ക് അവരുടെ ഉത്തര സൂചിക ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലേക്ക്, ആറ് മുതൽ എട്ടു വരെ ക്ലാസുകളിലേക്ക് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായായിരുന്നു സി.ടെറ്റ് പരീക്ഷ. രാജ്യത്തെ 135 നഗരങ്ങളിലാണ് ജനുവരി 31ന് ഞായറാഴ്ച സി.ടെറ്റ് പരീക്ഷ നടന്നത്. 22 ലക്ഷം പേർ പരീക്ഷയെഴുതി. ഇതിൽ 12 ലക്ഷം പേർ പേപ്പർ ഒന്നും,10 ലക്ഷം പേർ േപപ്പർ രണ്ടും എഴുതി.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ. പരീക്ഷ കേന്ദ്രം ലഭിക്കാൻ ആഗ്രഹിക്കുന്ന നഗരം തെരഞ്ഞെടുക്കാനുള്ള അവസരം പരീക്ഷ എഴുതുന്നവർക്ക് നൽകിയിരുന്നു. പരീക്ഷക്കിരിക്കുന്നവരുടെ ആഗ്രഹപ്രകാരമുള്ള സ്ഥലം അനുവദിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും സി.ബി.എസ്. ഇ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.