ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ പരീക്ഷകളേതൊക്കെയാണെന്ന് നിങ്ങൾക്കറിയുമോ? ലോകത്തിലെ ഏറ്റവും പ്രയാസകരമായ 10 പരീക്ഷകളിൽ മൂന്നെണ്ണം ഇന്ത്യയിലേതാണ്. യു.പി.എസ്.സി, ജെ.ഇ.ഇ, ഗേറ്റ് എന്നിവയാണവ.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) എന്നിവയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റിനായി യൂനിയൻ പബ്ലിക് സർവീസ് പരീക്ഷകൾ നടത്തുന്നു. പ്രിലിമിനറി, മെയിൻ, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ. വർഷം തോറും ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷ നടക്കുന്നത്.
പ്രശസ്തമായ ഐ.ഐ.ടി പ്രവേശനത്തിനായി നടത്തുന്ന മത്സര പരീക്ഷ. ജെ.ഇ.ഇ മെയിൻസ്, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ പരീക്ഷയെ രണ്ട് തലങ്ങളായി തിരിച്ചിരിക്കുന്നു. വർഷത്തിൽ രണ്ടുതവണയാണ് പരീക്ഷ നടക്കുന്നത്.
എഞ്ചിനീയറിങ്ങിൽ ഉപരിപഠനത്തിനു ആൾക്കാരെ തെരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന പരീക്ഷയാണ് ഗേറ്റ് . പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് രാജ്യത്തുടനീളമുള്ള ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, മറ്റ് സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിൽ പ്രവേശനം ലഭിക്കാൻ അർഹതയുണ്ട്.
വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റുകളിലേക്കുള്ള (ഐ.ഐ.എമ്മുകൾ) പ്രവേശനത്തിനായി കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) നടത്തുന്നു. എല്ലാ വർഷവും ഓൺലൈൻ മോഡിലാണ് പരീക്ഷ നടത്തുന്നത്.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഡിഫൻസ് അക്കാദമിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി നടത്തുന്ന ദേശീയ തല പരീക്ഷയാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്റ്സ് ഓഫ് ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരാകാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നടത്തുന്ന പരീക്ഷ. മൂന്ന് തലങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
ഇന്ത്യയിലെ പ്രീമിയർ നാഷനൽ ലോ യൂനിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷ. ഓഫ്‌ലൈൻ മോഡിൽ വർഷത്തിൽ രണ്ടുതവണയാണ് പരീക്ഷ നടക്കുന്നത്.
മെഡിക്കൽ കോഴ്‌സിന് ചേരാൻ ആഗ്രഹിക്കുന്നവർ നീറ്റ് യോഗ്യത നേടേണ്ടതുണ്ട്. ബിരുദ, ബിരുദാനന്തര തലത്തിലാണ് പരീക്ഷ നടത്തുന്നത്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷ അധ്യാപകരാകാൻ താൽപ്പര്യമുള്ളവർക്കുള്ളതാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷയെഴുതുന്നതിനാൽ മത്സരം രൂക്ഷമാണ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ വിവിധ ബിരുദ, ബിരുദാനന്തര ഡിസൈൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായിയുള്ള പ്രവേശന പരീക്ഷ. ധാരാളം ഉദ്യോഗാർഥികൾ അപേക്ഷിക്കുന്നതിനാലും പരിമിതമായ സീറ്റുകൾ ഉള്ളതിനാലും ഈ പരീക്ഷ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.