സി.യു.ഇ.ടി പി.ജി 2022 ഫലം പുറത്തുവന്നപ്പോൾ ആറ് വിദ്യാർഥികൾ നൂറ് ശതമാനം മാർക്ക് നേടി. cuet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം.തിങ്കളാഴ്ച വൈകീട്ടാണ് സി.യു.ഇ.ടി പി.ജി ഫലം പ്രഖ്യാപിച്ചത്.3,34,997 പേരാണ് പരീക്ഷയെഴുതിയത്. 6,07,648 വിദ്യാർഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നു.
നകുൽ കുമാർ വൈശ്, ആകാശ് പട്ടേൽ, സുമിത് ജോഷി, നീരജ് ഗോദ്ര, മായങ്ക് കുമാർ മിശ്ര, മോഹിത് എന്നിവരാണ് നൂറ് ശതമാനം മാർക്ക് നേടിയത്.രാജ്യത്തെ 269 നഗരങ്ങളിലായി 570 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
ഇന്ത്യക്ക് പുറത്ത് നാലു നഗരങ്ങളിലും പരീക്ഷ നടത്തിയിരുന്നു. 27 കേന്ദ്രസർവകലാശാലകളുൾപ്പെടെ 66 സർവകലാശാലകളിലെ പ്രവേശനത്തിനാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്. ഡൽഹി യൂനിവേഴ്സിറ്റി, ജാമിയ സർവകലാശാലയും ഇക്കുറി ഇതിന്റെ ഭാഗമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.