രാജ്യത്തെ വിവിധ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-UG 2023) ഞായറാഴ്ച തുടങ്ങും. മേയ് 21 മുതൽ ജൂൺ രണ്ടുവരെയും ജൂൺ അഞ്ച്, ആറ് തീയതികളിലും ദേശീയതലത്തിൽ പരീക്ഷ നടത്തും. ഈ തീയതികളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ജൂൺ ഏഴ്, എട്ട് തീയതികളിൽ പരീക്ഷയുണ്ടാവും.
15,79,536 വിദ്യാർഥികളെയാണ് മേയ് 21 മുതൽ 28വരെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മേയ് 21-24 വരെ പരീക്ഷയെഴുതുന്നവർക്കായുള്ള അഡ്മിറ്റ് കാർഡ് https://cuet.samarth.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ കഴിയാതെ വന്നാൽ cuet-ug@nta.ac.in എന്ന ഇ-മെയിലിലും 011-4075900/011-69227700 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇന്ത്യക്കകത്തും പുറത്തും 295 നഗരങ്ങളിലായി പരീക്ഷ നടത്തുന്നത്.പരീക്ഷ തീയതിയും സമയക്രമവും ടെസ്റ്റ് പേപ്പർ വിഷയങ്ങളും അഡ്മിറ്റ് കാർഡിലുണ്ടാവും. പരീക്ഷയുടെ വിശദാംശങ്ങളും അപ്ഡേറ്റുകളും പ്രവേശന നടപടികളും വെബ്പോർട്ടലിൽ ലഭിക്കും.
സി.യു.ഇ.ടി-യു.ജി റാങ്കടിസ്ഥാനത്തിൽ സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള, കാസർകോട് 2023-24 വർഷം നടത്തുന്ന ബി.എ ഇന്റർനാഷനൽ റിലേഷൻസ്, നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ്സി ബി.എഡ്, ബി.എ ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ പ്ലസ് ടുകാർക്ക് പ്രവേശനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.