ന്യൂഡൽഹി: കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് ഇന്ന് മുതൽ ലഭ്യമാവുമെന്ന് യു.ജി.സി ചെയർമാൻ ജഗ്ദീഷ് കുമാർ. രണ്ടാംഘട്ട പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ ജൂലൈ 31 മുതൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാർഥികൾക്ക് അഡ്മിറ്റ് കാർഡുകളും പരീക്ഷ ഏത് നഗരത്തിലാണെന്നതിന്റെ സ്ലിപുകളും ഡൗൺലോഡ് ചെയ്തെടുക്കാമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷക്ക് രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഹാൾടിക്കറ്റ് സൈറ്റിൽ ലഭ്യമാക്കുന്നതെന്ന് യു.ജി.സി അറിയിച്ചു. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്കെല്ലാം ഈ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷക്ക് അപേക്ഷിച്ചവരിൽ 98 ശതമാനം പേർക്കും അവർ അപേക്ഷിച്ച സ്ഥലങ്ങളിൽ തന്നെയാണ് സെന്റർ നൽകിയിരിക്കുന്നത്. എക്സാം സെന്റർ മാറ്റാനായി cuet-ug@nta.ac.in ഇമെയിലിലൂടേയും 011-40759000 എന്ന നമ്പറിലൂടേയും അപേക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. 11 ലക്ഷം പേരാണ് സി.യു.ഇ.ടി പരീക്ഷക്കായി അപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.