തിരുവനന്തപുരം: കേന്ദ്ര ബയോടെക്നോളജി വകുപ്പിെൻറ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനായു ള്ള (ഡി.ബി.ടി-ജെ.ആർ.എഫ്) ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബെറ്റ്) ജൂൺ 30ന് ദ േശീയതലത്തിൽ നടത്തും.
ഇതിൽ യോഗ്യത നേടുന്നവർക്ക് ഫെലോഷിപ്പോടെ ഗവേഷണ പഠനം ന ടത്തി പിഎച്ച്.ഡി കരസ്ഥമാക്കാം. മാത്രമല്ല ഡി.ബി.ടി സ്പോൺസർ ചെയ്യുന്ന പ്രോജക്ടുക ളിലും ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിലേർപ്പെടാൻ അവസരമുണ്ട്. ഈ രണ്ട് വിഭാഗത്തിലേക്കും പ്രത്യേകം മെരിറ്റ് ലിസ്റ്റ് തയാറാക്കും. ഡി.ബി.ടി-ജെ.ആർ.എഫ് യോഗ്യത നേടുന്നവർ അംഗീകൃത വാഴ്സിറ്റി/വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് ബയോടെക്നോളജി, ലൈഫ് സയൻസസ് മേഖലകളിൽ പിഎച്ച്.ഡി പഠനം പൂർത്തിയാക്കണം.
യോഗ്യത: ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റിൽ പെങ്കടുക്കുന്നതിന് ടെക്നോളജി/അനുബന്ധ വിഷയങ്ങളിൽ MSc/MTech/MVSc/ ഇൻറഗ്രേഡ് BS-MS/BE/BTech അല്ലെങ്കിൽ MSc/MTech (ബയോ ഇൻഫർമാറ്റിക് കമ്പ്യൂട്ടേഷനൽ ബയോളജി)/MSc (ലൈഫ് സയൻസ്/ബയോ സയൻസ്/സുവോളജി/ബോട്ടണി/മൈക്രോ ബയോളജി/ബയോ കെമിസ്ട്രി/ബയോഫിസിക്സ്) 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം httpi//rcb.res.in/BET2020നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 1000 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 250 രൂപ മതി.
നിർദേശാനുസരണം അപേക്ഷ ഓൺലൈനായി മേയ് 18നകം സമർപ്പിക്കണം. പരീക്ഷഫലം ജൂലൈ 20ന് പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.