ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ നിർദേശം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച് വിവരങ്ങൾ 10 ദിവസത്തിനകം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഒാരോ പരീക്ഷ ബോർഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്. അതിനാൽ തന്നെ മൂല്യനിർണയത്തിന് സ്വയം പദ്ധതികൾ ആവിഷ്കരിക്കാം. അതിെൻറ കൃത്യത പിന്നീട് വിലയിരുത്തും -സുപ്രീംകോടതി പറഞ്ഞു.
നേരത്തേ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപ്പൺ സ്കൂൾ പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ മൂല്യനിർണയ പദ്ധതി ഇതുവരെ വിശദീകരിച്ചിട്ടില്ല.
നേരത്തേ, സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും വിദ്യാർഥികളെ വിലയിരുത്തുന്നതിന് ബദൽ മാനദണ്ഡങ്ങൾ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.