എന്‍ജി. പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍

തിരുവനന്തപുരം: 2017-18 അധ്യയനവര്‍ഷത്തെ കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍ നടത്തും. ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി 24നും മാത്തമാറ്റിക്സ് 25നുമാണ്. സമയം രാവിലെ 10 മുതല്‍ 12.30 വരെ. കേരളത്തിലെ 14 ജില്ല കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബൈ എന്നീ കേന്ദ്രങ്ങളിലും എന്‍ജിനീയറിങ് പ്രവേശനപരീക്ഷ നടത്തും.

കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനംനേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷ കമീഷണര്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷ എഴുതി നിശ്ചിതയോഗ്യത നേടിയിരിക്കണമെന്നും പ്രവേശനപരീക്ഷ കമീഷണര്‍ അറിയിച്ചു. നീറ്റ് ബാധകമാക്കിയതിനാല്‍ മെഡിക്കല്‍ പ്രവേശനപരീക്ഷ സംസ്ഥാനം അടുത്ത അധ്യയനവര്‍ഷം മുതല്‍ നടത്തില്ല.

Tags:    
News Summary - engineering entrance exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT