representative image

എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന്

തിരുവനന്തപുരം: മാറ്റിവെച്ച കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന് നടത്തും. ദേശീയ ആർക്കിടെക്ച്ചർ അഭിരുചി പരീക്ഷയായ 'നാറ്റ' നടക്കുന്നതിനെ തുടർന്നാണ് ജൂൺ 12ന് നടത്താനിരുന്ന പരീക്ഷ മാറ്റിയത്.

പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) രാവിലെ 10 മണി മുതൽ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചക്ക് രണ്ടര മുതൽ അഞ്ച് മണി വരെയും നടക്കും.

ജൂൺ 12ന് ആർക്കിടെക്ചർ ബിരുദ (ബി.ആർക്) പ്രവേശനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ 'നാറ്റ'യും ഐ.ഐ.ടി മദ്രാസിലെ ഇന്‍റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്/ ഡെവലപ്മെന്‍റ് സ്റ്റഡീസ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ഒട്ടേറെ പേർ 'നാറ്റ' പരീക്ഷയും എഴുതുന്നവരാണ്. ഈ സാഹചര്യത്തിലായിരുന്നു പരീക്ഷ മാറ്റിയത്.

Tags:    
News Summary - Engineering / Pharmacy Entrance Exam rescheduled to June 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT