തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 20ന് നടത്താൻ ശിപാർശ. രാവിലെയും ഉച്ചക്കുശേഷവുമായി പരീക്ഷ നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് പരിഷ്കരണസമിതി യോഗത്തിൽ ധാരണയായി.
ശിപാർശകൾ സർക്കാർ അംഗീകരിച്ച് ഉത്തരവായാൽ വിജ്ഞാപനവും പ്രോസ്പെക്ടസും പ്രസിദ്ധീകരിക്കും. മുന്നാക്ക സംവരണം നടപ്പാക്കിയ സാഹചര്യത്തിൽ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ കോഴ്സുകളിൽ സംവരണ സീറ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ശതമാനമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.