നീറ്റ്​ അപേക്ഷ സമർപ്പിക്കു​ന്നതിന്​ മുമ്പ്​ ഇത്രയും അറിയണം

നീറ്റ്​ -യു.ജി പരീക്ഷക്ക്​ അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്​ ഇത്തവണ രണ്ട് ഘട്ടമായി. ഇതിൽ ആദ്യഘട്ടത്തിലേത് അപേക്ഷ സമർപ്പണം അവസാനിക്കുന്ന ആഗസ്​റ്റ്​ ആറിന് മുമ്പ് പൂർത്തിയാക്കണം. രണ്ടാമത്തെ ഘട്ടം ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പും പൂർത്തിയാക്കണം. ഇതിനുള്ള സമയം നീറ്റ് വെബ്സൈറ്റിലൂടെ പ്രത്യേകം അറിയിക്കും. മുഴുവൻ അപേക്ഷകരും രണ്ട് ഘട്ട അപേക്ഷയും നിശ്ചിതസമയത്ത് പൂർത്തിയാക്കണം. അല്ലാത്തവരുടെ അപേക്ഷ റദ്ദാക്കും.

നീറ്റ് പരീക്ഷ നടത്തിപ്പ് വിഡിയോയിൽ പകർത്തും. പരീക്ഷാർഥികൾ വിഡിയോഗ്രഫി സമയത്ത് തല ഉയർത്തി കാമറയെ അഭിമുഖീകരിക്കണം. അപേക്ഷാർഥികളുടെ െഎഡൻറിറ്റി രേഖപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടി. പരീക്ഷാവേളയിൽ വിദ്യാർഥി വിഡിയോഗ്രഫിയുമായി സഹകരിക്കണം.

https://neet.nta.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷസമർപ്പണത്തിന് മുമ്പ് മാതാപിതാക്കളുടെ പേര് കൃത്യമായ സ്െപല്ലിങ് സഹിതം രേഖപ്പെടുത്തിവെക്കുക. ആധാർ നമ്പർ/ 12ാം ക്ലാസിലെ അഡ്മിറ്റ് കാർഡ് ഫോേട്ടാ സഹിതം/ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്/ പാസ്പോർട്ട്​ നമ്പർ/ റേഷൻ കാർഡ് നമ്പർ/ ബാങ്ക് അക്കൗണ്ട് നമ്പർ/ മറ്റ് ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് നമ്പർ/ ജനന തീയതി/ വിലാസം/ മൊബൈൽ നമ്പർ/ ഇ-മെയിൽ വിലാസം തുടങ്ങിയവ അപേക്ഷക്ക് മുമ്പ് ഉറപ്പുവരുത്തുക. വെബ്സൈറ്റിൽ ഇൻഫർമേഷൻ ബുള്ളറ്റിന് അനുബന്ധമായി നൽകിയ അപേക്ഷയുടെ മാതൃക പരിശോധിച്ച ശേഷം യഥാർഥ അപേക്ഷസമർപ്പണം തുടങ്ങുക.

*അപേക്ഷകർ 10 കെ.ബി മുതൽ 200 കെ.ബി വരെ സൈസിൽ പുതിയ പാസ്പോർട്ട് സൈസ് ഫോേട്ടാ ജെ.പി.ജി ഫോർമാറ്റിൽ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ജെ.പി.ജി ഫോർമാറ്റിൽ 4x6 വലുപ്പത്തിലുള്ള പോസ്​റ്റ്​ കാർഡ് സൈസ് ഫോേട്ടാ (10-200 കെ.ബി), ഒപ്പ് (4-30 കെ.ബി), ഇടതുതള്ളവിരലടയാളം 10-200 കെ.ബി സൈസിൽ (ഇടതുതള്ളവിരൽ ഇല്ലാത്തവർ വലത് തള്ളവിരൽ), പത്താം ക്ലാസ് വിജയിച്ച സർട്ടിഫിക്കറ്റ് പി.ഡി.എഫ് ഫോർമാറ്റിൽ (50-300 കെ.ബി), കാറ്റഗറി സർട്ടിഫിക്കറ്റ് -എസ്.സി/ എസ്.ടി/ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് (50-300 കെ.ബി പി.ഡി.എഫ്), ഭിന്നശേഷി സർട്ടിഫിക്കറ്റ് (50-300 കെ.ബി, പി.ഡി.എഫ്), പൗരത്വ സർട്ടിഫിക്കറ്റ്/എംബസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൗരത്വത്തിന് ആവശ്യമായ ഏതെങ്കിലും രേഖ (50-300 കെ.ബി പി.ഡി.എഫ്) എന്നിവയും കരുതണം.

ഇൻഫർമേഷൻ ബുള്ളറ്റിൻ വായിക്കുക

അ​േപക്ഷസമർപ്പണത്തിന് മുമ്പ് പരീക്ഷാർഥി ഇൻഫർമേഷൻ ബുള്ളറ്റിൻ വായിച്ച് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തണം. പിൻകോഡ്, ഇ-മെയിൽ, മൊബൈൽ നമ്പർ സഹിതമുള്ള പൂർണവിലാസം അപേക്ഷയിൽ രേഖപ്പെടുത്തണം. ഇ-മെയിലും മൊബൈൽ നമ്പറും അപേക്ഷാർഥിയുടെയോ രക്ഷാകർത്താവിെൻറയോ ആയിരിക്കണം. യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം) വിജയിച്ചവർ ബന്ധപ്പെട്ട കോളം (കോഡ് 2-7) പൂരിപ്പിക്കണം. 12ാം ക്ലാസ് പരീക്ഷക്ക് ഹാജരാകുന്നവരാണെങ്കിൽ ക്വാളിഫയിങ് കോഡ് 01 സെലക്ട് ചെയ്യണം.

* അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ പിന്നീട് മാറ്റാൻ കഴിയില്ല. അപൂർണമായ അപേക്ഷകൾ നിരസിക്കും. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവരു​േടതും നിരസിക്കും. പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടികൾക്കൊപ്പം പരീക്ഷ എഴുതുന്നതിൽ നിന്ന് മൂന്ന് വർഷത്തെ വിലക്കും പിഴയും ചുമത്തും. അപേക്ഷ സമർപ്പണഘട്ടത്തിൽ വെബ്സൈറ്റിൽനിന്ന് മൊബൈലിലേക്ക് അയക്കുന്ന ഒാൺലൈൻ ട്രാൻസാക്​ഷൻ പാസ്​വേഡിന് (ഒ.ടി.പി) 15 മിനിറ്റ് സമയപരിധിയേ ഉണ്ടായിരിക്കൂ. ഇതിന് ശേഷം ആവശ്യമെങ്കിൽ 'RESEND OTP' ക്ലിക്ക് ചെയ്ത് പുതിയ ഒ.ടി.പി ജനറേറ്റ് ചെയ്യണം.

അപേക്ഷ സമർപ്പണം

വെബ്സൈറ്റ് ലോഗിൻ ചെയ്താൽ പ്ലസ് ടു/ തത്തുല്യപരീക്ഷ സർട്ടിഫിക്കറ്റിൽ നൽകിയതിന് സമാനമായി അപേക്ഷാർഥിയുടെ പേര്/ മാതാവിെൻറ പേര്/ പിതാവിെൻറ പേര് എന്നിവ രേഖപ്പെടുത്തണം. സർട്ടിഫിക്കറ്റിൽ നൽകിയതിന് സമാനമായി തീയതി/ മാസം/ വർഷം മാതൃകയിൽ ജനന തീയതി രേഖപ്പെടുത്തണം.

ഒാപൺ സ്​കൂൾ/ പ്രൈവറ്റ്​ വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം.

Tags:    
News Summary - essential informations about neet 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT