കൊച്ചി: സെന്റ് തോമസ് ദിനമായ (ദുക്റോന) ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്ന് സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമീഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത് നൽകി.
ക്രിസ്ത്യൻ സമുദായക്കാർ മതപരമായ പ്രാധാന്യം കൽപിക്കുന്ന ദുക്റോന തിരുനാൾ ദിനത്തിൽ ക്രിസ്ത്യൻ മാനേജ്മെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിവസമാക്കുകയുമാണ് പതിവ്.
എന്നാൽ, ഈ വരുന്ന ജൂലൈ മൂന്നിന് അഫിലിയേറ്റഡ് കോളജുകളിൽ വിവിധ കോഴ്സുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ക്രിസ്ത്യൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.