പുതുവർഷത്തെ കമ്പ്യൂട്ടർ അധിഷ്ഠിത ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2018) ഫെബ്രുവരി മൂന്ന്, നാല്, 10, 11 തീയതികളിൽ മൾട്ടിപ്പിൾ സെഷനുകളായി നടക്കും.
23 പേപ്പറുകളിലാണ് പരീക്ഷ. ഒരാൾക്ക് ഏതെങ്കിലുമൊരു സെഷനിൽ ഏതെങ്കിലുമൊരു പേപ്പറിൽ പരീക്ഷയെഴുതാം. ഇന്ത്യക്കകത്തും പുറത്തും നിരവധി പരീക്ഷ കേന്ദ്രങ്ങളുണ്ട്.
െഎ.െഎ.ടി ഗുവാഹതിയാണ് ‘ഗേറ്റ്’ സംഘടിപ്പിക്കുന്നത്. എൻജിനീയറിങ്/ടെക്നോളജി/ ആർക്കിടെക്ചർ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി, ഡയറക്ട് പിഎച്ച്.ഡി, ശാസ്ത്രവിഷയങ്ങളിൽ ഡോക്ടറൽ ഡിഗ്രി പഠനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ‘ഗേറ്റ്’ സ്േകാർ നിർബന്ധമാണ്.
നിരവധി കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങൾ റിക്രൂട്ട്മെൻറിന് ‘ഗേറ്റ്’ സ്കോർ ഉപയോഗിക്കുന്നുണ്ട്. േഗറ്റ്-2018 സ്കോറിങ് ഫലപ്രഖ്യാപനതീയതി മുതൽ മൂന്നുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും.
യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യം/ ബി.ഫാം/ ബി.ആർക്/ നാലുവർഷത്തെ ബി.എസ്സി റിസർച്/ ബി.എസ്/ എം.എസ്സി/ എം.സി.എ/ ഇൻറഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി/ഇൻറഗ്രേറ്റഡ് എം.എസ്സി/ ബി.എസ്-എം.എസ് യോഗ്യതയുള്ളവർക്കും മറ്റും അപേക്ഷിക്കാം.ബി.ഇ/ബി.ടെക്/ ബി.ആർക്/ എം.എസ്സി മുതലായ ഫൈനൽ ഡിഗ്രി വിദ്യാർഥികളെയും പരിഗണിക്കും. വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വെബ്സൈറ്റിൽ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
പരീക്ഷഫീസ്: പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ, വനിതകൾ 750 രൂപയും മറ്റുള്ളവർ 1500 രൂപയും നൽകണം. വിദേശത്ത് അഡീസ് അബാബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവർ 50 യു.എസ് ഡോളറും ദുബൈ, സിംഗപ്പൂർ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവർ 100 യു.എസ് ഡോളറും പരീക്ഷ ഫീസായി നൽകണം.
അപേക്ഷ: ഒാൺ ലൈനായി www.appsgate.iitg.ac.in എന്ന വെബ്സൈറ്റിലൂടെ 2017 സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
അഡ്മിറ്റ് കാർഡ് ജനുവരി അഞ്ചു മുതൽ ഡൗൺലോഡ് ചെയ്യാം.
ഗേറ്റ് പേപ്പറുകൾ: ഏയ്റോ സ്ലേഡ് എൻജിനീയറിങ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർകിടെക്ചർ ആൻഡ് പ്ലാനിങ്, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇക്കോളജി ആൻഡ് ഇവല്യൂഷൻ, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, മൈനിങ് മെറ്റലർജിക്കൽ, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, ടെക്സ്ൈറ്റൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസ്, ലൈഫ് സയൻസ് എന്നീ പേപ്പറുകളിലാണ് പരീക്ഷ. ഇവയിൽ ഏതെങ്കിലുമൊരു പേപ്പറിൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഒാരോ പേപ്പറിെൻറയും വിശദമായ സിലബസ്, ഗേറ്റ് മാതൃകചോദ്യപേപ്പറുകൾ, മോക്ക് ടെസ്റ്റ് മുതലായവ വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും ന്യൂമെറിക്കൽ ഉത്തരം ടൈപ്പ് ചെയ്യേണ്ട ചോദ്യങ്ങളും ടെസ്റ്റിലുണ്ടാകും.
ആകെ 100 മാർക്കിെൻറ 65 ചോദ്യങ്ങളാണുണ്ടാവുക. ഇതിൽ 15 മാർക്കിെൻറ 10 ചോദ്യങ്ങൾ ജനറൽ ആപ്റ്റിറ്റ്യൂഡ് വിഭാഗത്തിൽപെടും. ടെസ്റ്റിന് മൂന്നുമണിക്കൂർ സമയം അനുവദിക്കും. മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കുണ്ട്. ന്യൂമെറിക്കൽ ആൻസർ ടൈപ് ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ മാർക്ക് കുറക്കില്ല.
കേരളത്തിൽ തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, കൊല്ലം, പുനലൂർ, കോട്ടയം, പാല, ആലപ്പുഴ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, ഇടുക്കി, എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ചിറ്റൂർ, തൃശൂർ, വടകര, പയ്യന്നൂർ, കണ്ണൂർ, കാസർകോട് എന്നിവ പരീക്ഷ കേന്ദ്രങ്ങളായിരിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്.
സമഗ്ര വിവരങ്ങൾ
www.gate.iitg.ac.in എന്ന വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.