ഗേറ്റ് 2022: അഡ്മിറ്റ് കാർഡ്​ വിതരണം ജനുവരി ഏഴുമുതൽ

ന്യൂഡൽഹി: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്​ (ഗേറ്റ്)-2022 അഡ്മിറ്റ് കാർഡ് വിതരണം ജനുവരി ഏഴുമുതൽ. നേരത്തേ ജനുവരി മൂന്ന്​ (തിങ്കളാഴ്ച) മുതൽ വിതരണം ചെയ്യുമെന്ന്​ അറിയിച്ചിരുന്നു.

അഡ്​മിറ്റ്​ കാർഡുകൾ ഔ​ദ്യോഗിക വെബ്​സൈറ്റായ gate.iitkgp.ac.in ൽനിന്ന്​ അപേക്ഷ ഐഡിയും, ജനനതീയതിയും ഉപയോഗിച്ച് ജനുവരി ഏഴുമുതൽ ഡൗൺലോഡ്​ ചെയ്യാം. അഡ്മിറ്റ്​ കാർഡുകൾ വിതരണം ചെയ്യുന്ന തീയതി മാറ്റിയ വിവരം ഔദ്യോഗിക വെബ്​സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.


ഫെബ്രുവരി 5 മുതൽ 13 വരെയാണ്​ പരീക്ഷകൾ നടക്കുക. രാവിലെ 9 മുതൽ 12 വരെയും 2.30 മുതൽ 5.30 വരെയും രണ്ടു ഘട്ടങ്ങളിലായാണ്​ പരീക്ഷകൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗൊരഖ്​പൂരാണ്​ ഈ വർഷത്തെ ഗേറ്റ് 2022 പരീക്ഷകൾ ഘടിപ്പിക്കുക. ഓൺലൈനായാണ്​ പരീക്ഷ.

Tags:    
News Summary - GATE Admit Card Release Date Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT