ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് 2022-23 അധ്യയന വർഷം മുതൽ പൊതുപ്രവേശന പരീക്ഷ നടത്തിയേക്കുമെന്ന് യു.ജി.സി. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വഴിയാകും പരീക്ഷ നടത്തിപ്പെന്നും യു.ജി.സി അറിയിച്ചു.
പൊതുപ്രവേശന പരീക്ഷ നടത്തിപ്പിനാവശ്യമായ നടപടികൾ എല്ലാ കേന്ദ്ര സർവകലാശാലകളും സ്വീകരിക്കണം. എൻ.ടി.എ നടത്തുന്ന ജീ, നീറ്റ് പരീക്ഷകളെ പോലെ ചുരുങ്ങിയത് 13 ഭാഷകളിലെങ്കിലും പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന് വി.സിമാർക്കയച്ച കത്തിൽ യു.ജി.സി നിർദേശിച്ചു.
കേന്ദ്ര സർവകലാശാലകൾക്ക് പുറമെ സന്നദ്ധരായ സംസ്ഥാന, സ്വകാര്യ, ഡീംഡ് സർവകലാശാലകൾക്കും ഈ പരീക്ഷ നടത്താമെന്ന് യു.ജി.സി അറിയിച്ചു. കോളജ് പ്രവേശനത്തിന് പൊതുപരീക്ഷ നടത്തണമെന്നത് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശമാണ്.
തിരുവനന്തപുരം: ഡി.എൽ.എഡ് (അറബിക്/ ഉർദു/ ഹിന്ദി/ സംസ്കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം പരീക്ഷാ ഭവൻ വെബ്സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.