ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ ഫലം വ്യാഴാഴ്ച

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം വ്യാഴാഴ്ച ഉച്ചക്കു​ശേഷം മൂന്നിന്​ പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

4,25,361 പേരാണ്​ ഇത്തവണ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷക്ക്​ രജിസ്റ്റർ ചെയ്തത്​. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

വെബ്​സൈറ്റ്​: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in. മൊബൈൽ ആപ്​: SAPHALAM 2023, iExaMS - Kerala, PRD Live.

Tags:    
News Summary - Higher Secondary and VHSE result on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.