Image courtesy: Shutterstock

ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കേഷൻ എക്​സാമിനേഷന്‍റെ(സി.ഐ.എസ്​.സി.ഇ) തീരുമാനം. ഇതു സംബന്ധിച്ച്​ തിങ്കളാഴ്ച ഉത്തരവിറക്കിയതായി കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവ്​ അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി.

പരീക്ഷ എഴുതണമോ വേണ്ടയോ എന്ന തീരുമാനം വിദ്യാർഥികൾക്ക്​ വിട്ടുകൊണ്ട്​ ഏപ്രിൽ 16ന്​ കൗൺസിൽ സർക്കുലർ ഇറക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇൗ സർക്കുലർ കൗൺസിൽ പിൻവലിച്ചു. വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയാണ്​ പ്രധാനമെന്ന്​ കൗൺസിൽ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു. ഐ.എസ്​.സി വിഭാഗമുള്ള സി.ഐ.എസ്​.സി.ഇ അഫിലിയേഷനുള്ള മുഴുവൻ സ്​കൂളുകളോടും പ്ലസ്​ വണ്ണിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുവാനും കൗൺസിൽ നിർദേശിച്ചിട്ടുണ്ട്​.

അതേസമയം ഐ.എസ്​.സി പ്ലസ്​ ടു പരീക്ഷ മാറ്റി വെച്ചിരിക്കുകയാണ്​. ജൂൺ ആദ്യവാരം സാഹചര്യം വിലയിരുത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കും.

Tags:    
News Summary - ICSE council cancels Class X board exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.